Image

ഗോള്‍ഡ് കോസ്റ്റില്‍ ബൈബിള്‍ കലോത്സവം

Published on 10 October, 2019
ഗോള്‍ഡ് കോസ്റ്റില്‍ ബൈബിള്‍ കലോത്സവം
ഗോള്‍ഡ് കോസ്റ്റ് : ഗോള്‍ഡ് കോസ്റ്റ് മേരിമാതാ സീറോ മലബാര്‍ സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ ബൈബിള്‍ കലോത്സവം ഒക്ടോബര്‍ 12, 13 (ശനി, ഞായര്‍) തീയതികളില്‍ നടക്കും.

ശനി രാവിലെ 9 ന് വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ബൈബിള്‍ റാലിയും പ്രതിഷ്ഠയും നടക്കും. തുടര്‍ന്നു സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍ ഫാ. വര്‍ഗീസ് വാവോലില്‍ കലോത്സവം ഉദ്ഘാടനം ചെയ്യും.

വിവിധ ഇനങ്ങളിലായി മൂന്നു വ്യത്യസ്ത സ്‌റ്റേജുകളില്‍ സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍, വിഭാഗങ്ങളില്‍ മത്സരം നടക്കും. രചനാ മത്സരങ്ങള്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഒന്നു മുതല്‍ 5 വരെ പാരീഷ് ഹാളില്‍ നടക്കും.

പരിപാടികള്‍ക്ക് ഡയറക്ടര്‍ ഫാ. വര്‍ഗീസ് വാവോലില്‍, ഹെഡ്മാസ്റ്റര്‍ ചെറിയാന്‍ തോമസ്, കോഓര്‍ഡിനേറ്റര്‍ ജോസ് പോള്‍, സ്റ്റാഫ് സെക്രട്ടറി മിനി സാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക