Image

പ്രിയേ (നസീം ചെന്ത്രാപ്പിന്നി)

Published on 04 October, 2019
പ്രിയേ (നസീം ചെന്ത്രാപ്പിന്നി)
രണ്ടു തീരങ്ങളിലിരുന്നു നാം
സ്വപ്നങ്ങള്‍ ഉണക്കുന്നു.

ഒരു കുടക്കീഴിലിരുന്നു
വെയില്‍കൊള്ളുന്നു.

എണ്ണപ്പാടത്തിരുന്നു ഞാന്‍
കനല്‍പ്പൂവുതിന്നുമ്പോള്‍.

നീ ഉപ്പുപാടത്തിരുന്ന്
തോരാമഴ കൊള്ളുന്നു.

നമ്മുടെ സ്വര്‍ഗ്ഗങ്ങള്‍
രാത്രിക്കനവുകളിലിരുന്ന് കരിഞ്ഞുണങ്ങി.

കടല്‍ക്കാറ്റിന്‍ ചുഴില്‍പ്പെട്ട്
നാമെപ്പോഴാണ് വേര്‍പിരിഞ്ഞത്. ?

ജലലിപികളിലെഴുതിയ പ്രണയരേഖകള്‍
ഏതു കരയിലാണിന്ന്
തലതല്ലിക്കരഞ്ഞത്.?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക