Image

കാന്‍ബറയില്‍ പരി. കന്യാമറിയത്തിന്റെയും വി. അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍

Published on 03 October, 2019
കാന്‍ബറയില്‍ പരി. കന്യാമറിയത്തിന്റെയും വി. അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍

കാന്‍ബറ: ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറയില്‍ പരി. കന്യാമറിയത്തിന്റെയും ഇടവക മധ്യസ്ഥയായ വി. അല്‍ഫോന്‍സാമ്മയുടെയും തിരുന്നാള്‍ ഒക്ടോബര്‍ 4,5,6 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടക്കപ്പെടും. കാന്‍ബറ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയുടെ നേതൃത്വത്തില്‍ നടക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്കൊപ്പം ഇടവക ദിനാചരണവും നടക്കും.

നാലിന് വെള്ളിയാഴ്ച വൈകുന്നേരം 5.30നു ഒകോണര്‍ സെന്റ് ജോസഫ് കത്തോലിക്കാ പള്ളിയില്‍ വികാരി ഫാ. അബ്രഹാം നാടുകുന്നേല്‍ തിരുനാള്‍ കൊടിയേറ്റും. തുടര്‍ന്ന് തിരുസ്വരൂപ പ്രതിഷ്ഠയും, ലദീഞ്ഞും ചെണ്ടമേളവും നടക്കും. തുടര്‍ന്ന് വാഗാ സീറോ മലബാര്‍ ഇടവക വികാരി ഫാ. ആന്േറാ ചിരിയാകണ്ടത്തില്‍ ആഘോഷമായ വി. കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും.

ഒക്ടോ. 5 ശനിയാഴ്ച പീയേഴ്‌സ് മേല്‍റോസ് ഹൈസ്‌കൂള്‍ ഹാളില്‍ ഇടവക ദിനാഘോഷം നടക്കും. രാവിലെ എട്ടിന് വികാരി ഫാ. അബ്രഹാം നാടുകുന്നേല്‍ അര്‍പ്പിക്കുന്ന വി. കുര്‍ബാനയോടെ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് വൈകുന്നേരം അഞ്ചുവരെ ഇടവകാംഗങ്ങളുടെയും സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെയും കായിക, വിനോദ മത്സരങ്ങള്‍ നടക്കും. വൈകുന്നേരം അഞ്ചിന് സമാപന സമ്മേളനം ഓസ്‌ട്രേലിയന്‍ അപ്പസ്‌തോലിക നൂണ്‍ഷിയോ ആര്‍ച് ബിഷപ്പ് അഡോള്‍ഫോ ടിറ്റോ യല്ലാന ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഇടവകയിലെ വിവിധ വാര്‍ഡ് കൂട്ടായ്മകളും ഭക്ത സംഘടനകളും അവതരിപ്പിക്കുന്ന കലാവിരുന്നും തുടര്‍ന്ന് സ്‌നേഹ വിരുന്നും ഉണ്ടായിരിക്കും.

പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ച വൈകുന്നേരം നാലിന് ഒകോണര്‍ സെന്റ് ജോസഫ് കത്തോലിക്കാ പള്ളിയില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന നടക്കും. മെല്‍ബണ്‍ വെസ്റ്റ് സെന്റ് മേരീസ് സീറോ മലബാര്‍ പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ മണ്ഡപത്തില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു തിരുനാള്‍ സന്ദേശം നല്‍കും.

ജോബിന്‍ ജോണ്‍ കാരക്കാട്ടു, ബാബു ജോര്‍ജ്, അരുണ്‍ ബിജു പുലികാട്ടു, സിയാന്‍ സിജു, ബെനഡിക്ട് ചെറിയാന്‍, സജിമോന്‍ ജോസഫ്, എല്‍ദോ പൗലോസ്, ബിജു വര്‍ഗീസ് എന്നിവരാണ് ഇത്തവണത്തെ തിരുനാള്‍ പ്രസുദേന്തിമാര്‍. വികാരി ഫാ. അബ്രഹാം നാടുകുന്നേല്‍, കൈക്കാരന്മാരായ ജോബി ജോര്‍ജ്, ജോജോ കണ്ണമംഗലം, ജിബിന്‍ തേക്കാനത്ത്, തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍ ബെന്നി കണ്ണന്പുഴ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ തിരുനാളിന്റെ നടത്തിപ്പിനായി പ്രവര്‍ത്തിക്കുന്നു. പ്രധാന തിരുന്നാള്‍ ദിനമായ ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നര മുതല്‍ അടിമ വയ്ക്കുന്നതിനും കഴുന്ന് (അന്പ്), മാതാവിന്റെ കിരീടം എന്നിവ എഴുന്നള്ളിക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
വികാരി ഫാ. അബ്രഹാം നാടുകുന്നേല്‍ 0469736317

റിപ്പോര്‍ട്ട്: ജോമി പുലവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക