Image

പള്ളികുരിശുകള്‍(ഹാസ്യകവിത: സി.എസ്. കോടുകുളഞ്ഞി)

സി.എസ്. കോടുകുളഞ്ഞി Published on 02 October, 2019
പള്ളികുരിശുകള്‍(ഹാസ്യകവിത: സി.എസ്. കോടുകുളഞ്ഞി)
പള്ളിയങ്കണം പുകമയം
അകത്തും, പുറത്തും,
മണിയടിയില്ല കുരിശുവരയില്ല
വെറും ഈങ്കിലാബും സിന്ദാബാന്ദും മാത്രം.

അങ്കണവാതില്ക്കലെ പൊടിമണ്ണിയിളകി പറക്കുന്നു.
അതിന് മുന്‍മ്പിലെ ഇരുമ്പുഗെയ്റ്റിനു പുറത്ത്
വിശ്വാസികള്‍ ശ്വാസം മുട്ടി മൂര്‍ദ്ദാബാദ് വിളിയ്ക്കുന്നു.
പള്ളിയ്ക്കുള്ളിലേയ്ക്ക് ആര്‍ത്തുകയറാന്‍
സ്വാതന്ത്ര്യം നേടിയവര്‍
പള്ളി സ്വന്തമാക്കിയവര്‍
വിശ്വാസം കാത്തവര്‍, അതിനായി പൊരുതിയവര്‍
ഇടിച്ചുകയറുന്നു അകത്തുള്ളവര്‍ പുറത്തേയക്കും
പോലീസും പട്ടാളവും ലാത്തിയും വിസിലുമായി
മറ്റൊരു ആരാധനാ കീര്‍ത്തനം ആലപിയ്ക്കുന്നു.
സത്യവിശ്വാസികള്‍ അവരുടെ ഒഴിഞ്ഞ കുരിശുമായി
തിരുസന്നിധിയില്‍ എത്തിയനേരം.

പള്ളികുരിശുകള്‍(ഹാസ്യകവിത: സി.എസ്. കോടുകുളഞ്ഞി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക