Image

ഞാനഗ്‌നി (ജലജാ പ്രസാദ്)

Published on 01 October, 2019
ഞാനഗ്‌നി (ജലജാ പ്രസാദ്)
മഹാ മൗനത്തിന്റെ
വല്മീകത്തില്‍ നിന്ന്
കുത്തിയുണര്‍ത്തി
എന്നില്‍ രാമായണം രചിക്കയാണ് നീയിപ്പോള്‍..
രാജ്യവും റാണിപ്പട്ടവും മോഹിച്ചില്ല.
സ്‌നേഹക്കരുത്തില്‍
വീണ്ടും ശബ്ദിക്കാമെന്ന
മോഹം മാത്രം.

ഇണപ്പക്ഷിയുടെ വിരഹത്തില്‍
സാരസംഗീതമുതിര്‍ത്ത നീ
എന്നില്‍ യുദ്ധകാണ്ഡം മാത്രം രചിക്കുന്നു.
ഞാന്‍ ആരണ്യകാണ് ഡത്തിലും ..!

എന്നില്‍ നീ ഉണ്ടെന്നറിഞ്ഞിട്ടും
ഏത് പരീക്ഷ ജയിക്കാനാണ്
എന്നെ നിന്റെ വലയത്തില്‍ നിന്ന് ഒഴിവാക്കിയത്.?

ആരണ്യത്തിനിടയില്‍
'ആ മരം .. ഈ മരം'
ജപിക്കില്ല ഞാന്‍.
നിന്നെക്കുറിച്ചുള്ള ഓര്‍മകള്‍
പുറ്റായി എന്നെ പൊതിയില്ല.
അഗ്‌നിശുദ്ധി വരുത്തി ആരെയും
ഒന്നും ബോധ്യപ്പെടുത്തില്ല.
ഇപ്പോള്‍ ...
ഞാനഗ്‌നി!

Join WhatsApp News
Sulaiman S 2019-10-02 10:39:48
ജലജടീച്ചർ കവിത സൂപ്പർ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക