Image

ആറ് വയസ്സുകാരിയെ കയ്യാമം വെച്ച പോലീസ് ഓഫീസറെ പിരിച്ചുവിട്ടു

പി പി ചെറിയാന്‍ Published on 25 September, 2019
ആറ് വയസ്സുകാരിയെ കയ്യാമം വെച്ച പോലീസ് ഓഫീസറെ പിരിച്ചുവിട്ടു
ഒര്‍ലാന്റൊ: സ്‌ക്കൂള്‍ ഓഫീസ് റൂമില്‍ ബഹളം വെക്കുകയും, അദ്ധ്യാപികയെ ആക്രമിക്കുവാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാരോപിച്ച് ആറ് വയസ്സുള്ള ഒന്നാം ഗ്രേഡ് വിദ്യാര്‍ത്ഥിനിയെ വിലങ്ങണിയിച്ചു ജൂവനൈല്‍ ഫെസിലിറ്റിയിലേക്ക് മാറ്റുകയും ചെയ്ത പോലീസ് ഓഫീസര്‍ ടര്‍ണര്‍ ഡെന്നിസ്സിനെ പിരിച്ചു വിട്ടതായി ഒര്‍ലാന്റൊ പോലീസ് ചീഫ് റോളന്‍  അറിയിച്ചു.

ഒര്‍ലാന്റൊ ലൂസിയസ് ആന്റ് എമ്മ നിക്‌സന്‍ അക്കാദമിയില്‍ കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. ആറ് വയസ്സുകാരിയെ അറസ്റ്റ് ചെയ്യണമെങ്കില്‍ കമാണ്ടിങ്ങ് ഓഫീസറുടെ അനുമതി വേണമെന്ന നിയമം ലംഘിച്ചതിനാണ് പിരിച്ചുവിടല്‍.

പന്ത്രണ്ട് വയസ്സിനു താഴെയുള്ള കുട്ടികളെ അറസ്റ്റ് ചെയ്യണമെങ്കില്‍ സുപ്രവൈസറുടെ അപ്രൂവല്‍ വേണമെന്നും, പോലീസ് ഓഫീസറുടെ നടപടി നിയമ ലംഘനമാണെന്നും, കേസ്സിന്റെ അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്നതിനായി കാത്തിരിക്കില്ലെന്നും പോലീസ് ചീഫ് പറഞ്ഞു.

സെപ്റ്റംബര്‍ 19 ന് പ്രിന്‍സിപ്പാളിന്റെ അനുമതി ഇല്ലാതെ ഈ ഓഫീസര്‍ മറ്റൊരു ആറ് വയസ്സുള്ള ആണ്‍കുട്ടിയേയും അറസ്റ്റ് ചെയ്തിരുന്നുവെന്നും ചീഫ് ചൂണ്ടിക്കാട്ടി. ആഗസ്റ്റ് 7 നെ തുടര്‍ന്ന് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ആറ് വയസ്സുകാരിയെ കയ്യാമം വെച്ച പോലീസ് ഓഫീസറെ പിരിച്ചുവിട്ടു
ആറ് വയസ്സുകാരിയെ കയ്യാമം വെച്ച പോലീസ് ഓഫീസറെ പിരിച്ചുവിട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക