Image

പാലാ ഉപതെരഞ്ഞെടുപ്പ്: 71.43 ശതമാനം പോളിങ്

Published on 23 September, 2019
പാലാ ഉപതെരഞ്ഞെടുപ്പ്: 71.43 ശതമാനം പോളിങ്
കോട്ടയം: പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ 71.43 ശതമാനം പോളിങ്. ആകെയുള്ള 179107 വോട്ടര്‍മാരില്‍ 127939 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. ഇതില്‍ 65203 പേര്‍ പുരുഷന്‍മാരും 62736 പേര്‍ സ്ത്രീകളുമാണ്. പുരുഷന്‍മാരില്‍ 74.32 ശതമാനം പേരും സ്ത്രീകളില്‍ 68.65 ശതമാനം പേരും വോട്ടു ചെയ്തു.

 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍  77.25 ശതമാനവും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 72.68 ശതമാനവുമായിരുന്നു പാലാ നിയമസഭാ മണ്ഡലത്തിലെ പോളിങ്. 

വോട്ടു രേഖപ്പെടുത്തിയ യന്ത്രങ്ങള്‍  കളക്ഷന്‍ സെന്ററായ പാലാ കാര്‍മല്‍ പബ്ലിക് സ്കൂളില്‍ എത്തിച്ചു തുടങ്ങി.  കവീക്കുന്ന് സെന്‍റ് എഫ്രേംസ് യു.പി സ്കൂളിലെ 121ാം നമ്പര്‍ ബൂത്തിലെ ഉദ്യോഗസ്ഥരാണ് ആദ്യം മടങ്ങിയെത്തിയത്.

എല്ലാ ബൂത്തുകളിലും 50 വോട്ടുകള്‍ ചെയ്ത് യന്ത്രങ്ങള്‍ ഉപയോഗസജ്ജമെന്ന് ഉറപ്പാക്കി,  മോക്‌പോള്‍ ഫലം മായ്ച്ചതിനുശേഷമാണ് രാവിലെ ഏഴിന് പോളിംഗ് ആരംഭിച്ചത്. മോക് പോള്‍ നടത്തുമ്പോള്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ആറു ബൂത്തുകളിലെ വിവിപാറ്റ് യന്ത്രങ്ങള്‍ പോളിംഗിനു മുമ്പ് മാറ്റി സ്ഥാപിച്ചു.

പ്രശ്‌ന ബാധിത പട്ടികയില്‍പെട്ട ബൂത്തുകളില്‍  വീഡിയോ റെക്കോര്‍ഡിങ് ഏര്‍പ്പെടുത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക