Image

അഴിമതിക്കാരന്റെ പേര് പാലം കരാറുകാരന്‍ പറയും: ഇബ്രാഹിംകുഞ്ഞ്.

Published on 23 September, 2019
അഴിമതിക്കാരന്റെ പേര് പാലം കരാറുകാരന്‍ പറയും: ഇബ്രാഹിംകുഞ്ഞ്.
കൊച്ചി : പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുമായി ബന്ധപ്പെട്ട് നടന്ന ഗൂഢാലോചനയില്‍ ഉന്നത രാഷ്ട്രീയക്കാര്‍ക്ക് പങ്കുണ്ടെന്ന് കാണിച്ച് ഹൈക്കോടതിയില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ നേതാക്കള്‍ ആരൊക്കെയാണെന്ന് ഒന്നാം പ്രതിയായ നിര്‍മാണക്കമ്പനി ആര്‍.ഡി.എസ് പ്രൊജക്ട്‌സ് എംഡിയായ സുമിത് ഗോയലിന് അറിയാമെന്നു പൊതുമരാമത്ത് മുന്‍മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട വിജിലന്‍സ് റിപ്പോര്‍ട്ടിലെ അഴിമതിക്കാരന്‍ താനല്ല. അഴിമതിക്കാരന്റെ പേര് കരാറുകാരന്‍ അറിയാമെങ്കില്‍ പറയട്ടെ എന്നും ചോദ്യം ചെയ്യലിന് ഹാജരാകും എന്നും പൊതുമരാമത്ത് മുന്‍മന്ത്രി വ്യക്തമാക്കി.

അതേസമയം കൈക്കൂലി വാങ്ങിയ നേതാക്കളുടെ പേരുകള്‍ വെളിപ്പെടുത്താന്‍ സുമിത് ഗോയല്‍ ഭയക്കുന്നുണ്ടെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു. ഇയാള്‍ക്ക് ജാമ്യം നല്‍കിയാല്‍ രാഷ്ട്രീയ സ്വാധീനമുള്ള പ്രതികള്‍ രക്ഷപ്പെടുമെന്നും,സുമിത് ഗോയലിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ച് വരികയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. സുമിത് ഗോയലിന്റെ ഉള്‍പ്പെടെ നാലുപേരുടെ ജാമ്യഹര്‍ജി നാളെ കോടതി പരിഗണിക്കും.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 2014ലാണ് പാലത്തിന് തറക്കല്ലിടുന്നത്. 72 കോടി രൂപ മുതല്‍മുടക്കില്‍ രണ്ട് വര്‍ഷം കൊണ്ട് നിര്‍മ്മിക്കാനായിരുന്നു പ്ലാന്‍. പിണറായി വിജയന്‍ സര്‍ക്കാര്‍ വന്നതിന് ശേഷം 2016 ഒക്ടോബറില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക