Image

മഞ്ചേശ്വരത്ത് സെക്രട്ടറിയേറ്റ് അംഗം കെ.ആര്‍. ജയാനന്ദ ഇടതു സ്ഥാനാര്‍ത്ഥി

Published on 23 September, 2019
മഞ്ചേശ്വരത്ത് സെക്രട്ടറിയേറ്റ് അംഗം കെ.ആര്‍. ജയാനന്ദ ഇടതു സ്ഥാനാര്‍ത്ഥി
കാസര്‍കോട്: മഞ്ചേശ്വരം നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സി.പി.എം കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.ആര്‍.ജയാനന്ദ ഇടതു സ്ഥാനാര്‍ത്ഥിയാകും. ഇന്നു ചേരുന്ന ജില്ലാ കമ്മിറ്റി യോഗം ജയാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ച് സംസ്ഥാന കമ്മിറ്റിക്ക് ശുപാര്‍ശ ചെയ്യും. ചൊവ്വാഴ്ചത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലായിരിക്കും അന്തിമ തീരുമാനം.

നിലവില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് ജയാനന്ദ. മുന്‍ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു മത്സരിക്കാനില്ലെന്ന് പാര്‍ട്ടിയെ അറിയിച്ചിരുന്നു. യു ഡി എഫ്, എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ രണ്ടു ദിവസത്തിനകം തീരുമാനമാകും. ബി .ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.ശ്രീകാന്ത്, ലോക്‌സഭാ തിരെഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന രവീശതന്ത്രി കുണ്ടാര്‍, സംസ്ഥാന ഭാരവാഹി പി.സുരേഷ് കുമാര്‍ ഷെട്ടി എന്നിവരാണ് എന്‍.ഡി.എയുടെ ലിസ്റ്റില്‍.കഴിഞ്ഞ തവണ 87 വോട്ടുകള്‍ക്ക് പരാജയപ്പെട്ട സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഇനി മഞ്ചേശ്വരത്ത് മത്സരത്തിനില്ലെന്ന് നേരത്തേ പാര്‍ട്ടി ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥി ആയേക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക