Image

ബിനുവിന്റെ ഓര്‍മ്മകളില്‍ (ഫിലിപ്പ് ചെറിയാന്‍)

Published on 23 September, 2019
ബിനുവിന്റെ ഓര്‍മ്മകളില്‍ (ഫിലിപ്പ് ചെറിയാന്‍)
അമേരിക്കയില്‍ തന്നെ തമസക്കാരായിരുന്ന ഞാനുമായി വളരെയധികം അടുത്ത ഹൃദയബന്ധം പുലര്‍ത്തിയിരുന്ന രണ്ടു സുഹൃത്തുക്കളാണ് അടുത്ത കാലത്തു വളരെ ചുരുങ്ങിയ കാലയളവില്‍ എന്നെ വിട്ടു പോയത്..

പ്രായത്തില്‍ എന്നെക്കാള്‍ എത്രയോ കുറവുള്ളവരെങ്കിലും ഞാനുമായി ആത്മബന്ധം പുലര്‍ത്തിയിരുന്ന രണ്ടു സുഹൃത്തുക്കള്‍. റെജിചെറിയാന്റെ വിയോഗത്തെപ്പറ്റി ഞാന്‍ നേരത്തെ എഴുതിയിരുന്നു.

ഇപ്പോള്‍ ബിനുവിന്റെ (ബിനു ജോസഫ്-യോങ്കേഴ്‌സ്) പൊതുദര്‍ശനം കണ്ടപ്പോള്‍ എന്നില്‍ ഉയര്‍ന്നു വന്നതു വര്ഷങ്ങള്‍ക്കിപ്പുറവും മറക്കാത്ത ഒട്ടേറെ ഓര്‍മകളാണ്..

1980-82 ല്‍ കോട്ടയം നൈനാന്‍സ് കോളേജിലെ ബിരുദാനന്തര ബിരുദ പഠന കാലഘട്ടത്തില്‍ എന്റെ പിതാവിന്റെ ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ട് ഞങ്ങളുടെ കുടുംബം താമസിച്ചിരുന്നത് പാലയിലാണ്. പാലായില്‍ നിന്നും ദിവസേന കോട്ടയത്തു പോയി വന്നിരുന്ന എനിക്ക് അവസാന വര്‍ഷം പഠനത്തില്‍ പൂര്‍ണ ശ്രദ്ധ നല്‍കുന്നതിനായി കോട്ടയത്തു തന്നെ ഒരു പേയിങ് ഗെസ്റ്റ് സൗകര്യത്തിനു ശ്രമിച്ചു .

അങ്ങനെയാണ് ഞാന്‍ ചാലുകുന്നിലുള്ള താന്നിക്കല്‍ വീട്ടില്‍ ഒരു വര്‍ഷക്കാലം താമസിക്കുന്നത്. ഇപ്പോള്‍ അന്തരിച്ച ബിനുവിന്റെ അമ്മയുടെ വീടായിരുന്നു അതെന്നു ഇന്നാണ് ഞാന്‍ അറിഞ്ഞത് .അന്ന് ഞാന്‍ അവിടെ താമസിച്ചിരുന്നതു ബിനുവിന്റെ അമ്മയുടെ മൂത്ത സഹോദരിയുടെ മക്കള്‍ ഐസക് ജോണ്‍, സഹോദരന്‍ ഷോബി തുടങ്ങിയവരുമായി ഞാന്‍ പങ്കുവച്ചിരുന്നു.

എന്നാല്‍ ബിനുവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന എനിക്ക് ഒരിക്കലും ബിനുവിനു ആ കുടുംബവുമായുള്ള ആ ബന്ധം അറിയില്ലായിരുന്നു .. അതുകൊണ്ടു തന്നെ ഒരിക്കലും അതു സംസാര വിഷയവുമായിരുന്നില്ല ..

ബിനുവിന്റെ ആകാല വിയോഗവും എന്നെ ഏറെ അസ്വസ്ഥനാക്കുന്നു .
ബിനു, അങ്കിളിന്റെ പ്രാര്‍ത്ഥനയില്‍ നീ എന്നും ഉണ്ടാകും.
ബിനുവിന്റെ ഓര്‍മ്മകളില്‍ (ഫിലിപ്പ് ചെറിയാന്‍)
ബിനുവിന്റെ ഓര്‍മ്മകളില്‍ (ഫിലിപ്പ് ചെറിയാന്‍)
ബിനുവിന്റെ ഓര്‍മ്മകളില്‍ (ഫിലിപ്പ് ചെറിയാന്‍)
ബിനുവിന്റെ ഓര്‍മ്മകളില്‍ (ഫിലിപ്പ് ചെറിയാന്‍)
ബിനുവിന്റെ ഓര്‍മ്മകളില്‍ (ഫിലിപ്പ് ചെറിയാന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക