Image

സു​പ്രീം​കോ​ട​തി​യു​ടെ അ​ന്തി​മ വി​ധി അ​നു​സ​രി​ച്ചു പ്ര​വ​ര്‍​ത്തി​ക്കും: എ.​സി. മൊ​യ്തീ​ന്‍

Published on 23 September, 2019
സു​പ്രീം​കോ​ട​തി​യു​ടെ അ​ന്തി​മ വി​ധി അ​നു​സ​രി​ച്ചു പ്ര​വ​ര്‍​ത്തി​ക്കും: എ.​സി. മൊ​യ്തീ​ന്‍
കൊ​ച്ചി: മ​ര​ട് ഫ്ളാ​റ്റ് കേ​സി​ല്‍ സു​പ്രീം​കോ​ട​തി അ​ന്തി​മ വി​ധി അ​നു​സ​രി​ച്ചു പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്നു മ​ന്ത്രി എ.​സി. മൊ​യ്തീ​ന്‍. ചീ​ഫ് സെ​ക്ര​ട്ട​റി​യെ സു​പ്രീം​കോ​ട​തി​യി​ല്‍ വി​ളി​ച്ചു​വ​രു​ത്തി ശാ​സി​ച്ച​തി​നോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സു​പ്രീം​കോ​ട​തി വി​ധി വ​ന്ന​പ്പോ​ള്‍ നി​യ​മ​പ്ര​കാ​രം ന​ട​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. വി​ധി ന​ട​പ്പാ​ക്കാ​ന്‍ ചു​രു​ങ്ങി​യ സ​മം മാ​ത്ര​മാ​ണു ല​ഭി​ച്ച​ത്. ചീ​ഫ് സെ​ക്ര​ട്ട​റി ഹാ​ജ​രാ​കു​ന്ന​തി​നു മു​ന്പു വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ സു​പ്രീം​കോ​ട​തി​ക്കു ന​ല്‍​കി​യി​രു​ന്നു. കൂ​ടു​ത​ല്‍ സ​മ​യം ന​ല്‍​ക​ണം എ​ന്നാ​ണു സ​ര്‍​ക്കാ​ര്‍ കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

അ​തി ക​ഠി​ന​മാ​യ ശാ​സ​ന എ​ന്നാ​ണു മാ​ധ്യ​മ​ങ്ങ​ള്‍ കാ​ണി​ച്ച​ത്. നി​രീ​ക്ഷ​ണ​ങ്ങ​ള്‍ എ​ങ്ങ​നെ​യാ​ണു ശാ​സ​ന​യാ​കു​ന്ന​തെ​ന്നു ത​നി​ക്ക​റി​യി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക