Image

കെ​എ​സ്‌ആ​ര്‍​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച്‌ ര​ണ്ട് യു​വാ​ക്ക​ള്‍ മ​രി​ച്ചു

Published on 23 September, 2019
കെ​എ​സ്‌ആ​ര്‍​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച്‌ ര​ണ്ട് യു​വാ​ക്ക​ള്‍ മ​രി​ച്ചു
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്‌ആ​ര്‍​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച്‌ ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ര​ണ്ട് യു​വാ​ക്ക​ള്‍ മ​രി​ച്ചു. വി​ള​പ്പി​ല്‍​ശാ​ല സ്വ​ദേ​ശി​ക​ളാ​യ രാ​ജ​ന്‍ (34), പ്രി​ന്‍​സ് (21) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

രാ​വി​ലെ ഒ​ന്‍​പ​തോ​ടെ പൂ​ജ​പ്പു​ര ഇ​ലി​പ്പോ​ട് വേ​ട്ട​മു​ക്കി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. വേ​ട്ട​മു​ക്ക് ഭാ​ഗ​ത്ത് നി​ന്നും മ​രു​തം​കു​ഴി ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്ക് കാ​റി​നെ ഓ​വ​ര്‍​ടേ​ക്ക് ചെ​യ്യ​വെ എതിര്‍ ദിശയില്‍ നി​ന്നും വ​ന്ന ​കെ​എ​സ്‌ആ​ര്‍​ടി​സി ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ഇ​രു​വ​രെ​യും മെ​ഡി​ക്ക​ല്‍ കോളജ് ആശുപത്രിയില്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. നോ​ര്‍​ക്ക​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് മ​ര​ണ​മ​ട​ഞ്ഞ രാ​ജ​ന്‍. പൂ​ജ​പ്പു​ര പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ള്‍ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക