Image

ഉപതിരഞ്ഞെടുപ്പ്‌ :അരൂരിലും കോന്നിയിലും ഹിന്ദു സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കണമെന്ന്‌ വെള്ളാപ്പള്ളി

Published on 23 September, 2019
ഉപതിരഞ്ഞെടുപ്പ്‌ :അരൂരിലും കോന്നിയിലും ഹിന്ദു സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കണമെന്ന്‌ വെള്ളാപ്പള്ളി
ആലപ്പുഴ: ഉപതിരഞ്ഞെടുപ്പ്‌ നടക്കുന്ന അരൂരിലും കോന്നിയിലും ഹിന്ദു സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കണമെന്ന്‌ വെള്ളാപ്പള്ളി നടേശന്‍. അരൂരില്‍ ഭൂരിപക്ഷ സമുദായത്തെ പരിഗണിക്കുന്നതായിരിക്കും മര്യാദ. ബി.ജെ.പി വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനെ പരിഗണിക്കണം. 

മഞ്ചേശ്വരത്ത്‌ കെ.സുരേന്ദ്രന്‌ അവസരം കൊടുക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. വട്ടിയൂര്‍ക്കാവ്‌, മഞ്ചേശ്വരം, കോന്നി എന്നിവിടങ്ങളില്‍ വലിയ വിജയപ്രതീക്ഷയാണ്‌ ബി.ജെ.പിക്കുള്ളത്‌. 

പാര്‍ട്ടി ജയസാദ്ധ്യത മുന്നില്‍ കാണുന്ന ഇവിടങ്ങളില്‍ മികച്ച സ്ഥാനാര്‍ത്ഥികളെത്തന്നെ നിയോഗിക്കണമെന്നാണ്‌ പൊതുവികാരം. 

ഉപതിരഞ്ഞെടുപ്പ്‌ പ്രതീക്ഷിച്ച്‌ മഞ്ചേശ്വരത്ത്‌ എല്ലാ പാര്‍ട്ടികളും നേരത്തെ തന്നെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. തികഞ്ഞ വിജയ പ്രതീക്ഷയിലാണ്‌ മൂന്ന്‌ മുന്നണികളുടെയും നേതാക്കള്‍.

അരൂരില്‍ വാശിയേറിയ പ്രചാരണ പരിപാടികള്‍ക്ക്‌ മുന്നണികള്‍ തുടക്കം കുറിച്ചു കഴിഞ്ഞു. പാലായില്‍ എല്‍.ഡി.എഫ്‌ മികച്ച പ്രവര്‍ത്തന നടത്തിയിട്ടുണ്ട്‌. അതിന്റെ ഫലം അവര്‍ക്ക്‌ ലഭിക്കും.

 ചെറിയ ഭൂരിപക്ഷത്തില്‍ മാണി സി.കാപ്പന്‍ വിജയിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. സംഘടനാപരമായി സി.പി.എമ്മിന്‌ ശക്തിയുണ്ടെങ്കിലും ശൈലി മാറ്റിപ്പിടിക്കണം. നേതാക്കള്‍ ജനങ്ങളോട്‌ വിനീത വിധേയരായി പെരുമാറണം. സി.പി.എമ്മിന്റെ എടാ-പോടാ ശൈലി മാറ്റണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക