Image

സംസ്ഥാനത്ത്‌ നാല്‌ ദിവസം ശക്തമായ മഴയ്‌ക്ക്‌ സാധ്യതയെന്നു മുന്നറിയിപ്പ്‌

Published on 23 September, 2019
 സംസ്ഥാനത്ത്‌ നാല്‌ ദിവസം ശക്തമായ മഴയ്‌ക്ക്‌ സാധ്യതയെന്നു മുന്നറിയിപ്പ്‌
 ന്യൂ ഡല്‍ഹി : സംസ്ഥാനത്ത്‌ നാല്‌ ദിവസം ശക്തമായ മഴയ്‌ക്ക്‌ സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരളത്തിലെ ചിലയിടങ്ങളില്‍ സെപ്‌റ്റംബര്‍ 27 വരെയാണ്‌ കനത്ത മഴ പ്രവചിക്കപ്പെട്ടിരിക്കുന്നത്‌. 

ബംഗാള്‍ ഉള്‍ക്കടലിലെ പടിഞ്ഞാറ്‌ മധ്യ ഭാഗത്ത്‌ വടക്കന്‍ ആന്ധ്ര തീരത്തോട്‌ ചേര്‍ന്ന്‌ നാളെ രൂപപ്പെടുമെന്ന്‌ പ്രതീക്ഷിക്കുന്ന ന്യൂനമര്‍ദ്ദമാണ്‌ കേരളത്തിലെ മഴക്ക്‌ കാരണം. 

നാളെ അറബിക്കടലില്‍ 55 മുതല്‍ 75 കിലോമീറ്റര്‍ വേഗതയില്‍ ക്തമായ കാറ്റ്‌ വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ നാളെ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക