Image

ക്ലാസില്‍ ബഹളം ഉണ്ടാക്കിയ ആറ് വയസ്സുകാരിയെ കയ്യാമം വെച്ചു

പി പി ചെറിയാന്‍ Published on 23 September, 2019
ക്ലാസില്‍ ബഹളം ഉണ്ടാക്കിയ ആറ് വയസ്സുകാരിയെ  കയ്യാമം വെച്ചു
ഒര്‍ലാന്റൊ: ക്ലാസില്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ഓഫീസിലേക്ക് കൊണ്ടുപോയ ആറ് വയസ്സുള്ള ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി അവിടെയുള്ള സ്റ്റാഫിനെ ആക്രമിച്ചു എന്ന ആരോപിച്ചു കുട്ടിയെ കയ്യാമം വെക്കുകയും, തുടര്‍ന്ന് ജുവനയ്ല്‍ സെന്ററിലേക്ക് കൊണ്ടുപോകുകയും ചെയ്ത സംഭവം. ഒര്‍ലാന്റോയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഒര്‍ലാന്റോ ലൂസിയസ് ആന്റ്, എമ്മ നിക്‌സണ്‍ അക്കാദമിയില്‍.

വ്യാഴാഴ്ചയായിരുന്നു സംഭവം. ക്ലാസ്സില്‍ അച്ചടക്കം ലഘിച്ച കുട്ടിയെ മെയ്ന്‍ ഓഫീസിലേക്ക് കൊണ്ടുവന്നു. പെട്ടന്ന് പ്രകോപിതയായ കുട്ടി അവിടെയുണ്ടായിരുന്ന സ്റ്റാഫിനെ ചവിട്ടി എന്ന് പറയപ്പെടുന്ന ഇതിനെ തുടര്‍ന്ന് സ്‌ക്കൂള്‍ റിസോഴ്‌സ് ഓഫീസര്‍ രംഗത്തെത്തുകയും, കുട്ടിയെ കയ്യാമം വെച്ചു ജുവനൈല്‍ സെന്ററിലേക്ക് കൊണ്ടു പോകുകയും, കുറ്റവാളികളുടെ ഫിങ്കര്‍ പ്രിന്റ് എടുക്കുന്നതുപോലെ കുട്ടിയുടേയും രേഖപ്പെടുത്തുകയും, കുറ്റവാളിയുടെ ഫോട്ടോ സൂക്ഷിക്കുന്നതുപോലെ ഫോട്ടൊ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

ഇതിന് ശേഷം കുട്ടിയുടെ ഗ്രാന്‍ര് മദറിനെ വിവരം അറിയിച്ചു. ജുവനൈല്‍ സെന്ററിലെത്തിയ അമ്മൂമ്മയെ ഉണ്ടായ വിവരങ്ങള്‍ അധികൃതര്‍ ധരിപ്പിച്ചു. സംഭവം നടക്കുന്ന ദിവസത്തിന്റെ തലേ രാത്രി കുട്ടിക്ക് ശരിയായ ഉറക്കം ലഭിക്കാത്തതാണ് പ്രകോപിതയാകാന്‍ കാരണമെന്നും ഇത്രയും ക്രൂരമായ കുട്ടിയോട് പെരുമാറിയത് ശരിയായില്ലെന്നും അമ്മൂമ പറഞ്ഞു. സ്‌കൂളധികൃതര്‍ സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ക്ലാസില്‍ ബഹളം ഉണ്ടാക്കിയ ആറ് വയസ്സുകാരിയെ  കയ്യാമം വെച്ചു
ക്ലാസില്‍ ബഹളം ഉണ്ടാക്കിയ ആറ് വയസ്സുകാരിയെ  കയ്യാമം വെച്ചു
ക്ലാസില്‍ ബഹളം ഉണ്ടാക്കിയ ആറ് വയസ്സുകാരിയെ  കയ്യാമം വെച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക