Image

കെ.സി.വൈ.എല്‍ ഗ്ലോബല്‍ സംഗമം നവംബര്‍ 1,2,3 തീയതികളില്‍; പ്രമുഖര്‍ പങ്കെടുക്കും

ജോയിച്ചന്‍ പുതുക്കുളം Published on 22 September, 2019
കെ.സി.വൈ.എല്‍ ഗ്ലോബല്‍ സംഗമം നവംബര്‍ 1,2,3 തീയതികളില്‍; പ്രമുഖര്‍ പങ്കെടുക്കും
ചിക്കാഗോ : 2019 നവംബര്‍ 1,2,3 തീയതികളില്‍ ചിക്കാഗോയില്‍ വച്ച് ആഗോളതലത്തില്‍ നടക്കുന്ന കെ.സി.വൈ.എല്‍ തലമുറകളുടെ സംഗമത്തില്‍ മുഖ്യ അതിഥികളായി കോട്ടയം അതിരൂപതാ അധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് , കെ സി വൈ എല്‍ സംഘടനയുടെ സ്ഥാപക ഡയറക്ടര്‍ ജസ്റ്റിസ് സിറിയക് ജോസഫ് , തോമസ് ചാഴികാടന്‍ എം.പി. തുടങ്ങി പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. ക്‌നാനായ സമുദായത്തിന്റെ ഗോത്ര തലവന്‍ മാര്‍ മാത്യു മൂലക്കാട്ട്  സംഗമത്തിന്റെ മുഖ്യഅതിഥിയായി എത്തുംമെന്നുള്ളത് സംഘാടക സമിതിക്ക് ഏറെ  ആവേശംപകര്‍ന്നു .

1969 ല്‍ മാര്‍ തോമസ് തറയില്‍ പിതാവിനാല്‍  സ്ഥാപിതമായ ആദ്യത്തെ യുവജന സംഘടനയായ കെ.സി.വൈ.എല്‍ ന് ശക്തമായ നേതൃത്വം നല്‍കി വളര്‍ച്ചയിലേക്ക് നയിച്ച  മുന്‍ സുപ്രീം കോര്‍ട്ട് ജസ്റ്റിസ് ശ്രീ.സിറിയക് ജോസഫിന്റെ  പങ്കാളിത്തവും ജൂബിലി ആഘോഷങ്ങള്‍ക്ക് ഏറെ മാറ്റുകൂട്ടും  . ക്‌നാനായ  കത്തോലിക്കാ സമുദായത്തില്‍ നിന്നുള്ള പ്രഥമ ഇന്ത്യന്‍ പാര്‍ലമെന്‍റ് അംഗവും ഏറ്റുമാനൂര്‍ മുന്‍ എം എല്‍ എ യുംമായ ശ്രീ.തോമസ് ചാഴികാടന്‍ ലോകസഭാംഗമായി തിരഞ്ഞെടുത്തതിനുശേഷം ആദ്യമായി അമേരിക്കയില്‍ കെ.സി.വൈ.എല്‍ ഗ്ലോബല്‍ മീറ്റില്‍ പങ്കെടുക്കാന്‍ എത്തുന്നു എന്നുള്ളത് ശ്രദ്ധേയമാണ് . കഴിഞ്ഞ 50 വര്‍ഷമായി ഇടവക, ഫൊറോന, രൂപത തലത്തില്‍ കെ.സി.വൈ.എല്‍ എന്ന മഹത്തയ സംഘടനയുടെ വളര്‍ച്ചയില്‍ നിര്‍ണായകമായ പങ്കു വഹിച്ച ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള  കെ.സി.വൈ.എല്‍ മുന്‍ ഭാരവാഹികളും  സംഗമത്തില്‍ പങ്കെടുക്കുവാന്‍ എത്തുമെന്നും സംഘാടകര്‍ അറിയിച്ചു.

കെ.സി.വൈ.എല്‍ സംഘടനയുടെ തുടക്കംമുതല്‍ ഇതുവരെ നേതൃത്വ നിരയില്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചവര്‍ ഈ സംഗമത്തില്‍ ഒന്നിക്കുമ്പോള്‍ ഏതൊരു ക്‌നാനായ മക്കള്‍ക്കും ഇത് അഭിമാനത്തിന്റെ  നിമിഷങ്ങളായി മാറുംമെന്ന് കെ.സി.വൈ.എല്‍ ഗോള്‍ഡന്‍ ജൂബിലി ഗ്ലോബല്‍ മീറ്റ്  ചെയര്‍മാന്‍ ശ്രീ സാജു കണ്ണമ്പള്ളി അഭിപ്രായപ്പെട്ടു.
സ്റ്റീഫന്‍ ചൊളളംമ്പേല്‍  (പി.ആര്‍.ഒ) അറിയിച്ചതാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക