Image

കെ.സി.എസ് ഓണാഘോഷം ആവേശോജ്വലമായി

റോയി ചേലമലയില്‍ (സെക്രട്ടറി) Published on 22 September, 2019
കെ.സി.എസ് ഓണാഘോഷം ആവേശോജ്വലമായി
ചിക്കാഗോ: ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ഈവര്‍ഷത്തെ ഓണാഘോഷം ജനപങ്കാളിത്തംകൊണ്ടും വൈവിധ്യമാര്‍ന്ന പരിപാടികള്‍കൊണ്ടും ശ്രദ്ധേയമായി. സെപ്റ്റംബര്‍ 15-നു ഞായറാഴ്ച കെ.സി.എസ് സെന്ററിലാണ് ഈവര്‍ഷത്തെ പരിപാടികള്‍ അരങ്ങേറിയത്. വൈകുന്നേരം അഞ്ചുമണിക്ക് വിഭവസമൃദ്ധമായ ഓണസദ്യയോടെ പരിപാടികള്‍ ആരംഭിച്ചു. മഹാബലി, പുലികളി, തിരുവാതിര, ചെണ്ടമേളം തുടങ്ങിയവയുടെ അകമ്പടിയോടെയുള്ള ഘോഷയാത്ര എന്നിവ ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി.

അതിനുശേഷം നടന്ന ഓണം സാംസ്കാരിക സമ്മേളനത്തില്‍ കെ.സി.എസ് പ്രസിഡന്റ് ഷിജു ചെറിയത്തില്‍ അധ്യക്ഷനായിരുന്നു. പ്രസിദ്ധ സാമൂഹ്യ പ്രവര്‍ത്തകയും, ഇന്ത്യന്‍ പ്രസിഡന്റിന്റെ നാരീശക്തി അവാര്‍ഡ് ജേതാവുമായ ഡോ. എം.എസ് സുനില്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് ഓണസന്ദേശം നല്‍കി. പ്രളയ ദുരിതാശ്വാസമായി കേരളത്തില്‍ മൂന്നു ഭവനങ്ങള്‍ നിര്‍മ്മിച്ചതുള്‍പ്പടെ കെ.സി.എസ് നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങളെ ഡോ. സുനില്‍ തന്റെ പ്രസംഗത്തില്‍ അഭിനന്ദിച്ചു. കെ.സി.എസ് സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ഏബ്രഹാം മുത്തോലത്ത് ആശംസകള്‍ അര്‍പ്പിച്ചു.

കെ.സി.സി.എന്‍.എ റീജണല്‍ വൈസ് പ്രസിഡന്റ് അലക്‌സ് പായിക്കാട്ട്, കെ.സി.സി.എന്‍.എ വനിതാ ഫോറം ദേശീയ പ്രസിഡന്റ് ഡോ. ബീന ഇണ്ടിക്കുഴി, കെ.സി.എസ് ലെജിസ്ലേറ്റീവ് ബോര്‍ഡ് ചെയര്‍മാന്‍ മാറ്റ് വിലങ്ങാട്ടുശേരി, കെ.സി.എസ് ലെയ്‌സണ്‍ബോര്‍ഡ് ചെയര്‍മാന്‍ ബാബു തൈപ്പറമ്പില്‍, കെ.സി.എസ് വിമന്‍സ് ഫോറം പ്രസിഡന്റ് ആന്‍സി കുപ്ലിക്കാട്ട്, കെ.സി.വൈ.എല്‍ പ്രസിഡന്റ് ആല്‍വിന്‍ പിണര്‍കയില്‍, യുവജനവേദി പ്രസിഡന്റ് ആല്‍ബിന്‍ പുലിക്കോട്ടില്‍ എന്നിവര്‍ വിശിഷ്ട വ്യക്തികളായി യോഗത്തില്‍ സംബന്ധിച്ചു.

സാമൂഹിക സേവനരംഗത്ത് നിസ്വാര്‍ത്ഥമായി സേവനം അനുഷ്ഠിക്കുകയും, നിരവധി ആലംബഹീനര്‍ക്ക് അത്താണിയായി മാറിയ മുഖ്യാതിഥി ഡോ.എം.എസ് സുനിലിന് കെ.സി.എസിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് പ്രസിഡന്റ് ഷിജു ചെറിയത്തില്‍ സമ്മാനിച്ചു.

കെ.സി.എസിന്റെ ക്‌നാനായ സെന്ററിനു ടാക്‌സ് ഫ്രീ സ്റ്റാറ്റസ് ലഭിക്കുന്നതിനായി പ്രവര്‍ത്തിച്ച മുന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബിനു പൂത്തുറയില്‍, സാജു കണ്ണമ്പള്ളി, ജോണിക്കുട്ടി പിള്ളവീട്ടില്‍, സിബിന്‍ വിലങ്ങുകല്ലേല്‍, ഷിബു മുളയാനികുന്നേല്‍ എന്നിവരേയും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കിയ കുര്യന്‍ തോട്ടിച്ചിറ, സിറിയക് കൂവക്കാട്ടില്‍, സന്‍ജു പുളിക്കത്തൊട്ടിയില്‍, ജോയി നെടിയകാലാ, ജിമ്മി വാച്ചാച്ചിറ എന്നിവരെ യോഗം ആദരിച്ചു. ബിനു പൂത്തുറയില്‍ മറുപടി പ്രസംഗം നടത്തി.

കെ.സി.എസിന്റെ മുന്‍ പ്രസിഡന്റും മികച്ച കര്‍ഷകനും, ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്ന ജോയി ചെമ്മാച്ചേലിന്റെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയ കര്‍ഷകശ്രീ അവാര്‍ഡ് വിതരണം പരിപാടിയിലെ മറ്റൊരു പ്രത്യേകതയായിരുന്നു. ജോയിച്ചന്‍ മെമ്മോറിയല്‍ കര്‍ഷകശ്രീ അവാര്‍ഡ് ജേതാവായ ബേബി മാധവപ്പള്ളിക്ക് ജോയിച്ചന്റെ പുത്രന്‍ ലൂക്കസ് ചെമ്മാച്ചേല്‍ അവാര്‍ഡ് സമ്മാനിച്ചു. രണ്ടാം സമ്മാനം ജോസഫ് പുതുശേരിയും, മൂന്നാം സമ്മാനം ടാജി പറേട്ടും കരസ്ഥമാക്കി. മേരി ലൂക്കോസ് കോഴാംപ്ലാക്കില്‍, ലിന്‍സണ്‍ കൈതമലയില്‍, അലക്‌സ് പായിക്കാട്ട്, ആന്റണി വള്ളൂര്‍, ജോബി കുഴിപ്പറമ്പില്‍ എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി.

ക്‌നാനായ സമുദായം കേരളത്തിന് നല്‍കിയ സംഭാവനകളെക്കുറിച്ച് ഇംഗ്ലീഷില്‍ ഗവേഷണ ഗ്രന്ഥം പ്രസിദ്ധീകരിച്ച കെ.സി.എസ് അംഗംകൂടിയായ പ്രതിഭാ തച്ചേട്ടിനെ യോഗം ആദരിച്ചു.

കെ.സി.എസ് സെക്രട്ടറി റോയി ചേലമലയില്‍ പരിപാടികളുടെ എം.സിയായി പ്രവര്‍ത്തിച്ചു. വൈസ് പ്രസിഡന്റ് ജയിംസ് തിരുനെല്ലിപ്പറമ്പില്‍ സ്വാഗതവും, ട്രഷറര്‍ ജറിന്‍ പൂതക്കരി കൃതജ്ഞതയും രേഖപ്പെടുത്തി. ജോയിന്റ് സെക്രട്ടറി ടോമി എടത്തില്‍ കര്‍ഷക അവാര്‍ഡ് കോര്‍ഡിനേറ്ററായും, റൊണാള്‍ഡ് പൂക്കുമ്പേല്‍ കമന്റേറ്ററായും പ്രവര്‍ത്തിച്ചു. മഹാബലിയായി വേഷമിട്ട ജോബി കുഴിപ്പറമ്പില്‍ കാണികളുടേയും വിശിഷ്ട വ്യക്തികളുടേയും പ്രത്യേക പ്രശംസയേറ്റുവാങ്ങി.

വിമന്‍സ് ഫോറം അവതരിപ്പിച്ച തിരുവാതിര, കെ.സി.ജെ.എല്‍ കുട്ടികളുടെ പുലികളി, സീനിയര്‍ സിറ്റിസണ്‍സ് അവര്‍തരിപ്പിച്ച ഓണപ്പാട്ടുകള്‍, കിഡ്‌സ് ക്ലബ്, കെ.സി.ജെ.എല്‍ അംഗങ്ങള്‍ അവതരിപ്പിച്ച നൃത്തങ്ങള്‍ തുടങ്ങിയവ കലാപരിപാടികളില്‍ മികച്ചു നിന്നു.

റിപ്പോര്‍ട്ട്: റോയി ചേലമലയില്‍ (സെക്രട്ടറി)
കെ.സി.എസ് ഓണാഘോഷം ആവേശോജ്വലമായികെ.സി.എസ് ഓണാഘോഷം ആവേശോജ്വലമായികെ.സി.എസ് ഓണാഘോഷം ആവേശോജ്വലമായികെ.സി.എസ് ഓണാഘോഷം ആവേശോജ്വലമായികെ.സി.എസ് ഓണാഘോഷം ആവേശോജ്വലമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക