Image

പാലായില്‍ 13 സ്ഥാനാര്‍ഥികള്‍; വോട്ടെടുപ്പ് 176 ബൂത്തുകളില്‍

Published on 22 September, 2019
പാലായില്‍ 13 സ്ഥാനാര്‍ഥികള്‍; വോട്ടെടുപ്പ് 176 ബൂത്തുകളില്‍
പാലാ : പാലാ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തീകരിച്ചെന്ന് കലക്ടര്‍ പി കെ സുധീര്‍ബാബു. ഫോട്ടോ പതിച്ച ബാലറ്റ് പേപ്പറുകളാണ് വോട്ടിങ് മെഷീനില്‍ ഉപയോഗിക്കുന്നത്. 13 സ്ഥാനാര്‍ഥികളാണ് മണ്ഡലത്തില്‍ മത്സരംഗത്തുള്ളത്. 176 ബൂത്ത് കളിലണ് വോട്ടെടുപ്പ് നടക്കുക.

വോട്ടിംഗ് മെഷീന്‍ ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് സാധന സാമഗ്രികള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കാര്‍മ്മല്‍ പബ്ലിക്ക് സ്കൂളിന്‍ നിന്നും ഏറ്റുവാങ്ങി. തിങ്കളാഴ്‌ച രാവിലെ 6 ന് തെരഞ്ഞെടുപ്പ് ഏജന്റ്മാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ മോക്ക് പോള്‍ നടക്കും. തുടര്‍ന്ന് 7 ന് വോട്ടിംഗ് ആരംഭിക്കും. വൈകിട്ട് ആറ് വരെയാണ് വോട്ടിംഗ് സമയം. തിരിച്ചറിയല്‍ കാര്‍ഡിന് പുറമെ പാസ്പോര്‍ട്ട് , ഡ്രൈവിങ് ലൈസന്‍സ്, സര്‍വ്വീസ് ഐഡന്‍ ന്റിറ്റി കാര്‍ഡ്, ഫോട്ടോ പതിച്ച ബാങ്ക് പാസ് ബുക്ക്, പാന്‍ കാര്‍ഡ്, തൊഴിലുറപ് തിരിച്ചറിയല്‍ കാര്‍ഡ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ഫോട്ടോ പതിച്ച പെന്‍ഷന്‍ രേഖകള്‍, എംപി, എംഎല്‍എമാരുടെ ഔലേഗിക തിരിച്ചറിയാന്‍ കാര്‍ഡ് ,അധാര്‍ കാര്‍ഡ്, എന്നിവയിന്‍ എതങ്കിലും തിരിച്ചറിയല്‍ രേഖയായി പോളിംഗ് ബൂത്തില്‍ ഉചയോഗിക്കാം.

ആയിരത്തി ഇരുനൂറോളം ജിവനക്കാരാണ് വിവിധ തെരഞ്ഞെടുപ് ജോലികള്‍ക്കായി നിയോഗിക്കവെട്ടിരിക്കുന്നത്. ക്രമസമാധാന പാലനത്തിനായി കേന്ദ്രസേന ഉള്‍പെടെ 700 ഉദ്യോഗസ്ഥരും ഉണ്ട്. 87729 പുരുഷന്‍മാരും 91372 സ്ത്രീകളുമടക്കം 179107 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. 27 ന് രാവിലെ കാര്‍മ്മല്‍ സ്കൂളില്‍ വോട്ടെണ്ണലും നടക്കും. .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക