Image

പത്മജയെ വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കേണ്ടെന്ന്‌ കെ. മുരളീധരന്‍

Published on 22 September, 2019
പത്മജയെ വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കേണ്ടെന്ന്‌ കെ. മുരളീധരന്‍
കോഴിക്കോട്‌: പത്മജയെ വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കേണ്ടെന്ന്‌ കെ. മുരളീധരന്‍ എം.പി. കുടുംബത്തിന്‌ വീണ്ടും അവസരം നല്‍കരുതെന്നാണ്‌ വ്യക്തിപരമായ അഭിപ്രായമെന്നും സ്ഥാനാര്‍ഥി ലിസ്റ്റ്‌ ഉടനെ വേണമെന്നും മുരളീധരന്‍ പറഞ്ഞു.

ഒ.രാജഗോപാലിന്റെ റെക്കോഡ്‌ തോല്‍വി മറികടക്കാനാണ്‌ കുമ്മനം മത്സരിക്കുന്നതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

അഞ്ച്‌ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളുമായി തിരക്കിലാണ്‌ മുന്നണികള്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക