Image

ഒരു' പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും': ജോസ് കാടാപുറം

ജോസ് കാടാപുറം Published on 19 September, 2019
ഒരു' പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും': ജോസ് കാടാപുറം
പ്രതിഭാധനനായ  സംവിധായകന്‍ കെ .ജി  ജോര്‍ജിന്റെ  1984 ല്‍ പുറത്തിറങ്ങിയ പഞ്ചവടിപാലം എന്ന സിനിമ നിങ്ങള്‍ വീണ്ടും ഒന്ന് കാണണം ആനുകാലിക കേരളത്തിന്റെ അസുരന്മാരുടെ( 3 .5 വര്ഷം മുന്‍പ് ഉള്ള )ഭരണത്തില്‍  കാലത്തു നടന്നു സംഭവികാസങ്ങളെ പുനരുജ്ജീവിപ്പിക്കുന്ന സിനിമയാണ് ഈ സിനിമ .ഈ സിനിമയിലെ കഥക്കു പാലാരിവട്ടം ഫ്‌ളൈഓവര്‍ അഴിമതിയുമായും കമ്പിയും സിമെന്റും ഇല്ലാതെ പാലം എങ്ങനെ പണിയുമെന്ന് സിനിമയില്‍ അല്ലാതെ ജീവിതത്തില്‍ കാണിച്ചു തരികയാണ് നമ്മുടെ 3 ജനനായകര്‍ .

ദേശീയപാതയിലെ പാലാരിവട്ടം ജങ്ഷനില്‍ ഗതാഗതതടസ്സം ഒഴിവാക്കുന്നതിനായി കഴിഞ്ഞ യുഡിഎഫ് ഭരണകാലത്താണ് പാലം നിര്‍മിക്കാന്‍ തീരുമാനിച്ചത്. എന്‍എച്ച് അതോറിറ്റിയാണ്  ദേശീയപാതയിലെ നിര്‍മാണം സാധാരണ നടത്താറുള്ളത്. എന്നാല്‍, പതിവില്‍നിന്ന് വ്യത്യസ്തമായി സംസ്ഥാന സര്‍ക്കാര്‍  നേരിട്ട് നിര്‍മാണച്ചുമതല ഏറ്റെടുത്തത് ക്രമക്കേടുകള്‍ക്ക് വഴിതുറന്നു. കൊച്ചി കോര്‍പറേഷന്‍ 'ജനറം' പദ്ധതിയില്‍ പാലംപണി ഏറ്റെടുക്കാന്‍ തയ്യാറായെങ്കിലും മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഇടപെട്ട് ഒഴിവാക്കി. 2013ലെ ടെന്‍ഡര്‍ നടപടികളില്‍ കള്ളക്കളി തുടങ്ങി. പദ്ധതിക്ക് ഒറ്റപ്പൈസ മുന്‍കൂര്‍ നല്‍കില്ലെന്ന് ധരിപ്പിച്ചാണ് പ്രധാന കരാറുകാരെ പിന്‍മാറ്റിയത്്. എന്നാല്‍, കരാര്‍ ഉറപ്പിച്ച ആര്‍ഡിഎസിന് 8.25 കോടിരൂപ വൈകാതെ അഡ്വാന്‍സ് നല്‍കി. സ്ഥലമെടുപ്പ് അടക്കം പാലത്തിന്റെ മൊത്തം അടങ്കല്‍ 72 കോടിയായിരുന്നു. ഇതില്‍ കരാറുകാരന്‍ കൈപ്പറ്റിയത് 35 കോടി.
 
ഡിസൈനിങ് മുതല്‍ എല്ലാ ഘട്ടത്തിലും ക്രമക്കേട് പ്രത്യക്ഷമാണ്. ഇത്രയും പ്രധാനപ്പെട്ട ഒരു നിര്‍മാണ പ്രവൃത്തിയുടെ ഗുണനിലവാരം അവലോകനം ചെയ്യാനോ വീഴ്ചകള്‍ തിരുത്താനോ ഒരുഘട്ടത്തിലും സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗത്തുനിന്ന് ഇടപെടലുണ്ടായില്ല. ചുമതലപ്പെട്ട റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനും കണ്‍സള്‍ട്ടന്റായ കിറ്റ്‌കോയും കുറ്റകരമായാണ് പ്രവര്‍ത്തിച്ചത്. ഭാരം കയറ്റിയ വാഹനങ്ങള്‍ സഞ്ചരിക്കേണ്ട 620 മീറ്റര്‍ പാലത്തിന് ആവശ്യമായ സിമന്റും കമ്പിയുംപോലും ഉപയോഗിച്ചില്ലെന്നത്  ലജ്ജാകരമാണ്.  ചെന്നൈ  ഐഐടിയും  മെട്രോമാന്‍  ഇ ശ്രീധരനും നടത്തിയ പരിശോധനയില്‍ ഞെട്ടിപ്പിക്കുന്ന വസ്തുതകളാണ് കണ്ടെത്തിയത്. 102 ഗര്‍ഡറില്‍ 97നും വിള്ളലുകള്‍ ഉണ്ട്. 2014 ല്‍ ആരംഭിച്ച പണി തെരഞ്ഞെടുപ്പിനുമുമ്പ് പൂര്‍ത്തിയാക്കണമെന്ന ഒറ്റ ലക്ഷ്യമേ ഭരണാധികാരികള്‍ക്ക് ഉണ്ടായിരുന്നുള്ളൂ. അതിനിടയില്‍ പാലം നിര്‍മാണത്തിന്റെ അടിസ്ഥാന കാര്യങ്ങള്‍പോലും പാലിക്കാത്ത കരാറുകാര്‍ക്ക് യുഡിഎഫ് ഭരണത്തില്‍ ഒരു മുട്ടുമുണ്ടായില്ല. മുഴുവന്‍ കരാര്‍ തുകയും കൈപ്പറ്റാന്‍ അവര്‍ക്ക് സാധിച്ചത് ഗുണനിലവാര പരിശോധനയ്ക്ക് ചുമതലപ്പെട്ടവരുടെ ഒത്താശ കൊണ്ടാണ് 
 
പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിന്റെ മറവില്‍ നടന്നത് അഴിമതിയുടെ കൊടുക്കല്‍ വാങ്ങല്‍.  നാലു പ്രധാന കരാറുകാരെ ഭരണനേതൃത്വവും ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് ആസൂത്രിതമായി ഒഴിവാക്കിയാണ് ആര്‍ഡിഎസ് പ്രോജക്ട്‌സിന് കരാര്‍ നല്‍കിയത്. പിന്നാലെ പൊതുഖജനാവിന് നഷ്ടമുണ്ടാക്കിയ വിചിത്ര വ്യവസ്ഥകളോടെ  അനധികൃതമായി കരാറുകാരന് മുന്‍കൂര്‍ പണം അനുവദിച്ചു. ആ പണം എത്തേണ്ടിടത്ത് എത്തിയതിന് പ്രതിഫലമായി കരാറുകാരന്റെ തന്നിഷ്ടത്തിന് പാലം നിര്‍മിക്കാന്‍ സര്‍ക്കാരും ഉദ്യോഗസ്ഥരും കണ്ണടച്ചു.  അങ്ങനെ പാലാരിവട്ടം മേല്‍പ്പാലം പൂര്‍ത്തിയായി.,അഴിമതിയുടെ പഞ്ചവടിപ്പാലം  യാഥാര്‍ഥ്യമായി .

പാലം നിര്‍മാണത്തിന് മുന്‍കൂര്‍ പണം അനുവദിക്കില്ലെന്ന് പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് മറ്റു കരാറുകാരോട് പറഞ്ഞതായി പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണാഴിമതി അന്വേഷിക്കുന്ന വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറില്‍ പറയുന്നു. കേസിലെ ഒന്നാംപ്രതിയും കരാര്‍ കമ്പനിയുമായ ആര്‍ഡിഎസ് പ്രോജക്ട്‌സിന് മൊബിലൈസേഷന്‍ അഡ്വാന്‍സ് അനുവദിച്ച് 2014 ജൂലൈ 15ന് സര്‍ക്കാര്‍ ഉത്തരവിറക്കി. തുടര്‍ന്നാണ് രണ്ടാംപ്രതിസ്ഥാനത്തുള്ള ആര്‍ബിഡിസികെ 8.25 കോടി രൂപ ആര്‍ഡിഎസിന് മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കുന്നത്.

 പാലം രൂപകല്‍പ്പനയിലും നിര്‍മാണത്തിലും കരാറുകാരന് പൂര്‍ണസ്വാതന്ത്ര്യം കിട്ടിയിരുന്നു. അവര്‍ ഏര്‍പ്പാടാക്കിയ ബംഗളൂരു കമ്പനി പാലം ഡിസൈന്‍ ചെയ്തത് പരിശോധിക്കാന്‍പോലും കിറ്റ്‌കോ തയ്യാറായില്ല. നിര്‍മാണഘട്ടങ്ങളിലൊന്നും പരിശോധനയോ മേല്‍നോട്ടമോ ഉണ്ടായില്ല. കരാറുകാരന്‍ സമര്‍പ്പിച്ച ബില്ലുകള്‍ക്ക് അപ്പപ്പോള്‍ പണം നല്‍കി. ഭരണനേതൃത്വത്തെയും കരാറുകാരനെയും ബന്ധിപ്പിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ തീര്‍ത്ത അഴിമതിയുടെ മേല്‍പ്പാലം അങ്ങനെ പഞ്ചവടിപ്പാലമായി .
 
പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണകരാര്‍ ആര്‍ഡിഎസ് പ്രോജക്ട്‌സ് ലിമിറ്റഡിന് നല്‍കിയത് പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി ഒ സൂരജ് പ്രത്യേക താല്‍പ്പര്യമെടുത്ത്. കോടികളുടെ പൊതുപണം കൊള്ളയടിക്കാന്‍ നടത്തിയ വഴിവിട്ട നീക്കങ്ങളുടെ നിഷേധിക്കാനാകാത്ത തെളിവുകള്‍ നിരത്തിയാണ് വിജിലന്‍സ് സംഘം ടി ഒ സൂരജിനെതിരായ കുരുക്ക് മുറുക്കിയത്.

പാലത്തില്‍നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശോധിച്ചതിന്റെ ഫലം പ്രതികള്‍ക്ക് എതിരായതും വെള്ളിയാഴ്ചത്തെ അറസ്റ്റിന് വഴിതുറന്നു. 2013 നവംബറിലായിരുന്നു മേല്‍പ്പാലത്തിന്റെ ടെന്‍ഡര്‍ നടപടികള്‍. അതിന് ഏതാനും മാസംമുമ്പ് പൊതുമരാമത്ത് സെക്രട്ടറിയായെത്തിയ ടി ഒ സൂരജ് ടെന്‍ഡര്‍ ആര്‍ഡിഎസിന് നല്‍കിയതിനുപിന്നാലെ ഈ സ്ഥാനത്തുനിന്ന് മാറി. 47. 70 കോടി രൂപ വകയിരുത്തിയ മേല്‍പ്പാലം നിര്‍മാണകരാറിനായി ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍ ഉള്‍പ്പെടെ പ്രമുഖര്‍ രംഗത്തുണ്ടായിരുന്നു.

നിര്‍മാണകരാര്‍ എടുക്കുന്നവര്‍ക്ക് ഒരുരൂപപോലും അഡ്വാന്‍സായി നല്‍കില്ലെന്ന് പ്രീ ബിഡ് സമയത്ത് ടി ഒ സൂരജ് കരാര്‍ കമ്പനികളോട് പറഞ്ഞു. ഇത് വിശ്വസിച്ച് കരാറില്‍ താല്‍പ്പര്യം കാണിക്കാതെ ഭൂരിപക്ഷം കമ്പനികളും പിന്മാറി. ചെറിയാന്‍ വര്‍ക്കിയും ഇപിടി ഇന്‍ഫ്രാ പ്രോജക്ട്‌സും മാത്രമാണ് ആര്‍ഡിഎസിനൊപ്പം രംഗത്തുനിന്നത്. 13 ശതമാനം തുക കുറച്ച് ക്വാട്ട് ചെയ്ത ആര്‍ഡിഎസിന് കരാറും 8.25 കോടി രൂപ അഡ്വാന്‍സും സൂരജ് പാസാക്കി. ആര്‍ഡിഎസില്‍നിന്ന് ഒരു അപേക്ഷ എഴുതിവാങ്ങിയാണ് ഇത്രയും തുക അതിവേഗം കൈമാറിയത്. ഇതിനുപുറമെ ചട്ടങ്ങള്‍ മറികടന്ന് മറ്റൊരു രണ്ടുകോടി രൂപ നല്‍കിയതിന്റെ തെളിവുകളും വിജിലന്‍സിന്റെ പക്കലുണ്ട്. 

 റോഡ് ഫണ്ട് ബോര്‍ഡില്‍നിന്ന് പാലം നിര്‍മാണത്തിന് അനുവദിക്കുന്ന പണം ആര്‍ബിഡിസികെ വഴിയാണ് കരാറുകാരന് കൈമാറേണ്ടത്. എന്നാല്‍, കെആര്‍എഫ്ബിയില്‍നിന്ന് കൈപ്പറ്റിയ രണ്ടുകോടിയോളം രൂപ സൂരജ് നേരിട്ട്  ആര്‍ഡിഎസിന് നല്‍കിയതിന് രേഖയുണ്ട്. സിഎജിയുടെ പരിശോധനയില്‍ ഈ ഇടപാടിനെ വിമര്‍ശിച്ചിട്ടുണ്ട്. പ്രത്യേക താല്‍പ്പര്യമെടുത്ത് പാലം നിര്‍മാണകരാര്‍ നല്‍കിയതിന് പ്രതിഫലമായി ആര്‍ഡിഎസില്‍നിന്ന് കോഴ കൈപ്പറ്റിയവരുടെ വിവരങ്ങള്‍ വിജിലന്‍സിന്റെ പക്കലെത്തിയതായാണ് സൂചന.

പാലാരിവട്ടം ഫ്‌ളൈഓവര്‍ യാധര്ത്യ മാക്കിയ മൂന്നു പേര്‍ പൊതുമരാമത്തു മന്ത്രി ഇബ്രാഹ്യം കുഞ്ഞു അന്നത്തെ എം എല്‍ എ ബെന്നി ബഹനാന്‍  മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി ഈ ജന നായകര്‍ കേരളത്തിന് നല്‍കിയ സംഭാവന ചില്ലറയല്ല ഇവരെ കുറിച്ചുള്ള അന്യോഷണം ഏതാണ്ട് പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു, ടി. ഓ സൂരജിന്റെ ജാമ്യ അപേക്ഷയുമായി ബന്ധപെട്ടു അയാള്‍ കോടതിയില്‍ വെളിവാക്കിയ കാര്യം ഈ മൂന്നു പേരിലേക്ക് അഴിമതിയുടെ ഉത്തരവാദിത്തം നീങ്ങുന്നതാണ് ,ടി ഒ സൂരജ്  മന്ത്രിയുടെ വിശ്വസ്തനായിരുന്നു.  കേസില്‍  വിജിലന്‍സ് അറസ്റ്റ്‌ചെയ്ത സൂരജ് റിമാന്‍ഡിലാണ്. അദ്ദേഹം നല്‍കിയ ജാമ്യഹര്‍ജിയിലാണ് 8.25 കോടിരൂപ   കരാറുകാരന് നല്‍കാന്‍  ഇബ്രാഹിംകുഞ്ഞ് ഉത്തരവിട്ടതായി  വെളിപ്പെടുത്തിയത്. ക്രമക്കേടിന്റെ എല്ലാ ഉത്തരവാദിത്തവും ഉദ്യോഗസ്ഥരില്‍ കെട്ടിവച്ച് രക്ഷപ്പെടാനായിരുന്നു  ഇബ്രാഹിംകുഞ്ഞിന്റെ നീക്കം. അദ്ദേഹത്തിന്റെ ഏറ്റവും വിശ്വസ്തനായിരുന്ന ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞിരിക്കുന്നത് ,അതും കോടതിയില്‍. പാലം നിര്‍മാണത്തിലെ അഴിമതിയും അധികാര ദുര്‍വിനിയോഗവും പുറത്തുകൊണ്ടുവരുന്നതിന് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. കേസ് അന്വേഷിക്കുന്ന വിജിലന്‍സ് ഇപ്പോള്‍  പൊതുമരാമാത്തു    വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ്, കരാറുകാരായ ആര്‍ഡിഎസ്  കമ്പനി എംഡി സുമിത് ഗോയല്‍, കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോള്‍, ആര്‍ബിഡിസികെ മുന്‍ എജിഎം എം ടി തങ്കച്ചന്‍ എന്നിവരെ അറസ്റ്റ് ചെയ്തത് അന്വേഷണം ശരിയായ ദിശയിലാണെന്ന് സൂചിപ്പിക്കുന്നു. അഴിമതി ഉദ്യോഗസ്ഥതലത്തില്‍ ഒതുങ്ങുന്നതല്ലെന്ന് വ്യക്തമാക്കുന്നതാണ് തുടക്കംമുതലുള്ള സംഭവവികാസങ്ങള്‍. അന്നത്തെ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞ് ഉള്‍പ്പെടെ സ്ഥലംഎം എല്‍ എ ബെന്നി ബഹനാന്‍ , അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അങ്ങനെ   ഭരണത്തിന്റെ ഉന്നതങ്ങളില്‍തന്നെയാണ് അഴിമതിയുടെ വേരുകളെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.

എന്തുകൊണ്ട് പാലം പുതുക്കി പണിയാന്‍ തീരുമാനിച്ചു ,പാലം കേടുപാടുകള്‍ നീക്കാന്‍ 20 കോടിയോളം ആകും അപ്പോള്‍ 20 വര്ഷം ഉപയോഗിക്കാം എന്നാല്‍ ശ്രീധരനെ പോലുള്ള വിദഗ്ദ്ധരുടെ മേല്‍നോട്ടത്തില്‍ പുതിയ പാലം പണിതാല്‍ 200 വര്ഷം വരെ നില്കും അതുകൊണ്ടാണ് സര്‍ക്കാര്‍ ശ്രീധരന്റെ അഭിപ്രായത്തെ മാനിച്ചു  കൊണ്ടാണ് പാലാരിവട്ടം പാലം പുതുക്കിപ്പണിയുമെന്ന് മുഖ്യമന്ത്രി പിണറായി  പറഞ്ഞത് . ഇ ശ്രീധരനുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലാണ്  ഇങ്ങനെ ഒരു തീരുമാനം കൈകൊണ്ടത്  പാലം സ്ഥായിയായി നിലനില്‍ക്കാന്‍ പുതുക്കി പണിയുന്നതാണ് നല്ലതെന്ന ഇ ശ്രീധരന്റെ അഭിപ്രായവും ചെന്നൈ ഐഐടി റിപ്പോര്‍ട്ടും പരിഗണിച്ചാണ് നടപടി.അപ്പോള്‍ ചില സുഹൃത്തുക്കള്‍ ഒരു സംശയം ചോദിച്ചു  ജനങ്ങളുടെ  നികുതി പണം ഉപയോഗിച്ച് രണ്ടാമതൊരു നിര്‍മാണം വേണോ അഴിമതി ചെയ്തവരോട് ഈടാക്കി കൂടെ നമ്മുടെ ജനാധിപത്യത്തില്‍ അന്തിമ തീരുമാനം കോടതിയുടേതാണ് ശരിയായ അന്യോഷണത്തിലൂടെ സത്യം പുറത്തു കൊണ്ടുവരുന്നുണ്ട്  അഴിമതിക്കാരെ സംരക്ഷിക്കുന്ന ജോലി ഈ സര്‍ക്കാര്‍ ഏറ്റെടുക്കില്ല എന്നതിന് തെളിവാണ്  കേന്ദ്ര സര്‍ക്കാരിന്റെഏജന്‍സിക് തന്നെ സമ്മതിക്കേണ്ടി വന്നത് ഇന്ത്യയിലെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളത്തെ തെരെഞ്ഞെടുത്തത് . മുഴവന്‍ അഴിമതി മാറിയെന്നല്ല മറിച്ചു അഴിമതിക്കാര്‍ക് ഭയമായി തുടങ്ങി എന്നാണ് .

ചുരുക്കത്തില്‍  പാലത്തിന്റെ പുനര്‍നിര്‍മാണം സാങ്കേതികമികവുള്ള ഏജന്‍സിയെ ഏല്‍പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മേല്‍നോട്ടത്തിനും വിദഗ്ധ ഏജന്‍സിയുണ്ടാവും. ഇതിന്റെയെല്ലാം പൊതുവായ മേല്‍നോട്ടം ഇ ശ്രീധരന്‍ തന്നെ നിര്‍വഹിക്കും. പാലത്തിന്റെ ഡിസൈന്‍, എസ്റ്റിമേറ്റ് എന്നിവയെല്ലാം ഇ ശ്രീധരന്‍ തന്നെ തയ്യാറാക്കും. സമയബന്ധിതമായി പാലം പുതുക്കിപ്പണിയാനാണ് തീരുമാനം. ഒക്ടോബര്‍ ആദ്യവാരം തന്നെ നിര്‍മാണം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം  .20 കോടിയോളം ചെലവഴിച്ചാല്‍ ഗതാഗത യോഗ്യമാക്കാമെങ്കിലും എത്രനാള്‍ തുടരാനാകുമെന്നതില്‍ ഉറപ്പുനല്‍കാനാകില്ലെന്നാണ് ചെന്നൈ ഐഐടിയുടെ റിപ്പോര്‍ട്ട്.പാലം പണിതു 10 മാസം കൊണ്ട്  പാലത്തില്‍ വലിയ 20  കുഴികള്‍ കണ്ടു . പാലത്തെ താങ്ങി നിര്‍ത്തുന്ന തൂണുകളില്‍ വലിയ വിള്ളലുകള്‍  ഇതാണ് പാലം പുതുക്കി പണിയാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ തീരുമാനിക്കാന്‍ ഇടയായത് .കേരളം കണ്ട  ഏറ്റവും വലിയ പൊതുമരാമത്തു വകുപ്പ് അഴിമതിയാണ് അതില്‍ ഉള്‍പ്പെട്ടവര്‍ എത്ര വലിവരായാലും രക്ഷപെട്ടുകൂടാ  ഇനിയിപ്പോള്‍ നമുക്കു അറിയേണ്ടത്  പാലാരിവട്ടം പാലവുമായി ബന്ധപെട്ടു ആരൊക്കെ ജയിലില്‍ പോകുമെന്നാണ് , അവരെ രക്ഷപെടുത്താന്‍ കേരളത്തിലെ ചില പ്രമാണിമാരും അവരുടെ മുത്തശ്ശി പത്രങ്ങളും ഉണ്ട് അവര്‍ കേരളത്തിലെ  ജനങ്ങളെ തൊല്പിക്കുമോ  കാത്തിരുന്ന് കാണാം .
ഒരു' പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും': ജോസ് കാടാപുറംഒരു' പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും': ജോസ് കാടാപുറം
Join WhatsApp News
Ninan Mathulla 2019-09-19 06:27:01
I have reasons to believe that vested interests infiltrated Congress Party governments all over India all all levels of governments, including inspection agencies, construction companies and deliberately committed fraud to give a picture of corruption in the governments. When this happens systematically controlled by vested agencies whose tentacles are reaching all over India; such groups or political organizations working or controlled from behind the scene, it is difficult for the person at the top to go into the details of all these projects and foresee the future problems. Thus a public image was created of corruption in Congress governments by these religious-racial well wishers and the blame was on the person at the top in Congress governments. Such tactics along with media and channel discussions favorable to these forces or their well wishers created an image of corruption in Congress governments that people voted against them. Fascist forces will go to any length to come to power just as Hitler came to power in Germany.
benoy 2019-09-19 12:22:30
Mathulla's conspiracy theory is hard to believe. Anyway, nice try.
Vayanakkaran 2019-09-19 20:01:35
ശർക്കരകൊടത്തിൽ കയ്യിട്ടാൽ നക്കാത്ത ആരാ ഉള്ളത്? കേരളം രാഷ്ട്രീയത്തിൽ അഴിമതിയിൽ കൈ തൊടാത്ത ഒരാളുടെയെങ്കിലും പേര് പറയാമോ? പിണറായി എല്ലാത്തിലും ക്ലീൻ ആണെങ്കിൽ പിന്നെ അദ്ദേഹത്തിന് കോടികളുടെ സ്വത്തെവിടെനിന്നു കിട്ടി? കോടിയേരിയുടെ മക്കൾ ദുബായിൽ ദശകോടികളുടെ ബിസിനസ് നടത്തുന്നതെങ്ങനെയാണ്? പലരുടെയും മക്കൾ വിദേശങ്ങളിൽ ഉയർന്ന യൂണിവേഴ്സിറ്റികളിൽ വലിയ തുക ഫീസുകൊടുത്തു പഠിക്കുന്നു. താമസ സൗകര്യവും മറ്റുചിലവുകൾ കൂടി കണക്കിലെടുത്താൽ എത്ര ലക്ഷങ്ങളാണ് മാസംതോറും ചെലവാക്കുന്നത്? ഇതൊക്കെ എവിടെനിന്നു കിട്ടി? ലാവ്‌ലിനും പാമോയിലും പാലാരിവട്ടവും മാത്രമല്ല കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ എവിടെങ്കിലും ഒരു തോടു കുഴിച്ചാൽ പോലും അതിൽനിന്നും അടിച്ചു മാറ്റാൻ നോക്കും. ഇതിൽ ഇതുവരെ ആരും ശിക്ഷിക്കപ്പെട്ടിട്ടുമില്ല. ഇത് നാടിന്റെ സംസ്കാരത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഈ ശാപം പേറുന്ന ജനങ്ങൾ പ്രതികരിക്കാറുമില്ല. പിന്നെന്തു വേണം?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക