Image

ആ ഭാഗ്യവാന്‍ ആര്?; ഓണം ബമ്ബര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് നാളെ

Published on 18 September, 2019
 ആ ഭാഗ്യവാന്‍ ആര്?; ഓണം ബമ്ബര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് നാളെ

തിരുവനന്തപുരം: ഓണം ബമ്ബര്‍ ഭാഗ്യക്കുറി നാളെ നറുക്കെടുക്കും. സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും കൂടിയ സമ്മാനത്തുകയാണ് ഇത്തവണ ഓണം ബമ്ബര്‍ അടിക്കുന്ന ഭാഗ്യശാലിക്ക് ലഭിക്കുക. 12 കോടിയാണ് ഓണം ബമ്ബര്‍ സമ്മാന തുക.


ഒന്നാം സമ്മാനം 12 കോടി രൂപയാണ്. ടാക്‌സും മറ്റുമെല്ലാം കിഴിച്ച്‌ 7.56 കോടി രൂപയാണ് കൈയ്യില്‍ ലഭിക്കുന്നത്. ഏജന്‍സി കമ്മിഷന്‍ സമ്മാനത്തുകയുടെ 10 ശതമാനമാണ്. ഏജന്‍സി കമ്മിഷന്‍ കുറച്ച്‌ ബാക്കി തുകയുടെ 30 ശതമാനം ആദായനികുതിയായി സമ്മാനാര്‍ഹനില്‍ നിന്ന് ഈടാക്കും. ഒന്നാം സമ്മാനത്തുകയുടെ 63 ശതമാനമാണ് ഇതോടെ സമ്മാനാര്‍ഹനു ലഭിക്കുക.


രണ്ടാം സമ്മാനമായി 10 പേര്‍ക്ക് അഞ്ചുകോടി രൂപയും മൂന്നാം സമ്മാനമായി 20 പേര്‍ക്ക് രണ്ടുകോടി രൂപയും ലഭിക്കും. സമാശ്വാസ സമ്മാനമായി അഞ്ചുലക്ഷം രൂപ ഒമ്ബതുപേര്‍ക്ക് ലഭിക്കും. കൂടാതെ ഒരുലക്ഷം രൂപയുടെ 180, അയ്യായിരം രൂപയുടെ 31500, 3000 രൂപയുടെ 31500, 2000 രൂപയുടെ 45000, 1000 രൂപയുടെ 217800 എണ്ണം സമ്മാനങ്ങളും ലഭിക്കും. മുന്നൂറുരൂപയാണ് ടിക്കറ്റ് വില.


ജൂലൈയിലാണ് ടിക്കറ്റുകള്‍ വിപണിയില്‍ എത്തിയത്. സംസ്ഥാനതല ടിക്കറ്റ് പ്രകാശനം തൃശ്ശൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് നിര്‍വഹിച്ചു. ആദ്യവില്‍പ്പന കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ മേയര്‍ അജിതാ വിജയന് നല്‍കി നിര്‍വഹിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക