Image

ബോട്ട് മുങ്ങി നവവരന്‍ മരിച്ച സംഭവം; ബോട്ട് ഉടമയ്ക്കുമെതിരേ കേസ്

Published on 17 September, 2019
ബോട്ട് മുങ്ങി നവവരന്‍ മരിച്ച സംഭവം; ബോട്ട് ഉടമയ്ക്കുമെതിരേ കേസ്
തിരുവനന്തപുരം:  ഹിമാചല്‍ പ്രദേശിലെ കുളുവില്‍ മധുവിധു ആഘോഷത്തിനിടെ ബോട്ട് മറിഞ്ഞു യുവാവ് നദിയില്‍ മുങ്ങി മരിച്ചു. കാര്യവട്ടം ഗുരുമന്ദിരത്തിനു സമീപം നീരാഞ്ജനത്തില്‍ കുമാറിന്റെയും സതികുമാരിയുടെയും മകന്‍ കെ.എസ്.രഞ്ജിത്(33) ആണ് മരിച്ചത്. ഭാര്യ ശ്രീദേവിയെയും ബോട്ടില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെയും മറ്റുള്ളവര്‍ രക്ഷപ്പെടുത്തി.

ഇവര്‍ക്കെല്ലാം പരുക്കേറ്റിട്ടുണ്ട്. സാഹസിക തുഴച്ചില്‍ നടത്തുന്നതിനിടെ രഞ്ജിത്തും ഭാര്യയും ഏഴംഗ സുഹൃദ്‌സംഘവും സഞ്ചരിച്ചിരുന്ന ബോട്ട് പാറക്കല്ലില്‍ തട്ടി മറിഞ്ഞാണ് അപകടമെന്നു കുളു എസ്പി ഗൗരവ് സിങ് പറഞ്ഞു. രഞ്ജിത് ബോട്ടിനടിയില്‍ അകപ്പെട്ടു. നടത്തിപ്പുകാരനും ബോട്ട് ഉടമയ്ക്കുമെതിരെ കേസെടുത്തതായും എസ്പി അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക