Image

ഇത് കൊടുംവഞ്ചന; എംഎല്‍എമാര്‍ പാര്‍ട്ടിവിട്ട സംഭവത്തില്‍ കോണ്‍ഗ്രസിനെതിരെ പൊട്ടിത്തെറിച്ച്‌ മായാവതി

Published on 17 September, 2019
ഇത് കൊടുംവഞ്ചന; എംഎല്‍എമാര്‍ പാര്‍ട്ടിവിട്ട സംഭവത്തില്‍ കോണ്‍ഗ്രസിനെതിരെ പൊട്ടിത്തെറിച്ച്‌ മായാവതി

ജയ്പൂര്‍: രാജസ്ഥാനിലെ ബി.എസ്.പി. എം.എല്‍.എമാര്‍ കോണ്‍ഗ്രസിലേക്ക് കൂടുമാറിയ സംഭവത്തില്‍ പൊട്ടിത്തെറിച്ച്‌ മായാവതി. കോണ്‍ഗ്രസിന്റേത് കടുത്ത വഞ്ചനയാണെന്നും ബി.എസ്.പി. എം.എല്‍.എമാര്‍ക്കിടയില്‍ വിടവുണ്ടാക്കി അവരെ റാഞ്ചിയെടുത്തതോടെ വിശ്വസിക്കാന്‍കൊള്ളാത്തവരാണെന്ന് കോണ്‍ഗ്രസ് ഒരിക്കല്‍കൂടി തെളിയിച്ചെന്നും മായാവതി പറഞ്ഞു.


എതിരാളികള്‍ക്കെതിരെ ശക്തമായി പോരാടുന്നതിന് പകരം പിന്തുണക്കുന്ന പാര്‍ട്ടികളെ ദ്രോഹിക്കുന്നതാണ് കോണ്‍ഗ്രസിന്റെ നടപടിയെന്നും മായാവതി കുറ്റപ്പെടുത്തി.

എല്ലായ്‌പ്പോഴും ബി.ആര്‍. അംബേദ്കറിനെതിരെയും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തിനെതിരെയും നിലകൊണ്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതിനാലാണ് അംബേദ്കര്‍ മന്ത്രിസ്ഥാനം രാജിവെച്ചത്. കോണ്‍ഗ്രസ് ഒരിക്കലും ഭാരതരത്‌ന നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടില്ലെന്നത് ദു:ഖകരവും അപമാനകരവുമാണെന്നും മായാവതി പറഞ്ഞു.


രാജസ്ഥാനിലെ ആറ് ബി.എസ്.പി. എം.എല്‍.എമാരാണ് കോണ്‍ഗ്രസിലേക്ക് ചേക്കേറിയത്. ഇതുവരെ കോണ്‍ഗ്രസിനെ പുറത്തുനിന്ന് പിന്തുണച്ചവരായിരുന്നു ഇവര്‍. എന്നാല്‍ ബി.എസ്.പി. എം.എല്‍.എമാര്‍ നിയമസഭാസ്പീക്കറെ നേരില്‍ക്കണ്ട് പാര്‍ട്ടി മാറാന്‍ താത്പര്യം പ്രകടിപ്പിച്ചുള്ള കത്ത് കൈമാറുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക