Image

ഭീകരാക്രമണ ഭീഷണി; ചെന്നൈ റെയില്‍വേ സ്‌റ്റേഷനിലും കാഞ്ചിപുരം വരദരാജ ക്ഷേത്രത്തിലും സുരക്ഷ ശക്തമാക്കി

Published on 17 September, 2019
   ഭീകരാക്രമണ ഭീഷണി; ചെന്നൈ റെയില്‍വേ സ്‌റ്റേഷനിലും കാഞ്ചിപുരം വരദരാജ ക്ഷേത്രത്തിലും സുരക്ഷ ശക്തമാക്കി

ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന്‌ ചെന്നൈ എം.ജി.ആര്‍ റെയില്‍വേ സ്റ്റേഷനിലും കാഞ്ചിപുരം വരദരാജ ക്ഷേത്രത്തിലും സുരക്ഷ ശക്തമാക്കി.

 ബോംബ്‌ ആക്രമണത്തിന്‌ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ്‌ സുരക്ഷ ശക്തമാക്കിയത്‌. ബാഗുകള്‍ അടക്കം വിശദമായി പരിശോധിച്ചാണ്‌ എം.ജി.ആര്‍ സ്റ്റേഷനില്‍ യാത്രക്കാരെ കടത്തിവിടുന്നത്‌.

കഴിഞ്ഞ മാസം 25ന്‌ കാഞ്ചിപുരത്ത്‌ സ്‌ഫോടനം നടന്നിരുന്നു. കാഞ്ചിപുരം ഗംഗയമന്‍ ക്ഷേത്രത്തിന്‌ സമീപം ഉണ്ടായ സ്‌ഫോടനത്തില്‍ രണ്ട്‌ പേരാണ്‌ കൊല്ലപ്പെട്ടത്‌. 

ഗംഗയമന്‍ കോവിനു പിന്നിലെ കുളം വൃത്തിയാക്കുമ്പോള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പെട്ടി തുറന്നപ്പോഴാണു സ്‌ഫോടനം ഉണ്ടായത്‌. സ്‌ഫോടത്തില്‍ പ്രദേശവാസികളായ സൂര്യ, ദിലീപ്‌ രാഘവന്‍ എന്നിവരാണ്‌ കൊല്ലപ്പെട്ടത്‌.

കഴിഞ്ഞ ദിവസം മദ്രാസ്‌ ഹൈക്കോടതിയില്‍ സ്‌ഫോടനം നടത്തുമെന്ന്‌ പറഞ്ഞ്‌ രജിസ്‌ട്രാര്‍ക്ക്‌ ദില്ലിയില്‍ നിന്ന്‌ കത്ത്‌ ലഭിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക