Image

മരട്‌ ഫ്‌ളാറ്റ്‌ നിര്‍മാതാക്കള്‍ക്കെതിരെ ജൂഡീഷ്യല്‍ അന്വേഷണത്തിന്‌ ഉത്തരവിടണമെന്ന്‌ ഫ്‌ളാറ്റ്‌ ഉടമകള്‍

Published on 17 September, 2019
മരട്‌ ഫ്‌ളാറ്റ്‌ നിര്‍മാതാക്കള്‍ക്കെതിരെ ജൂഡീഷ്യല്‍ അന്വേഷണത്തിന്‌ ഉത്തരവിടണമെന്ന്‌ ഫ്‌ളാറ്റ്‌ ഉടമകള്‍
കൊച്ചി: മരട്‌ ഫ്‌ളാറ്റ്‌ നിര്‍മാതാക്കള്‍ക്കെതിരെ ജുഡിഷ്യല്‍ അന്വേഷണത്തിന്‌ ഉത്തരവിടണമെന്ന്‌ ആവശ്യപ്പെട്ട്‌ ഫ്‌ളാറ്റ്‌ ഉടമകള്‍.

 നീതി ലഭിച്ചില്ലെങ്കില്‍ ഫ്‌ളാറ്റ്‌ നിര്‍മാതാക്കള്‍ക്കെതിരെ കോടതിയില്‍ പോകുമെന്നും മരട്‌ ഭവന സംരക്ഷണ സമിതി അധ്യക്ഷന്‍ ഷംസുദീന്‍ കരുനാഗപ്പള്ളി പറഞ്ഞു. 

ബാധ്യതകളില്‍ നിന്ന്‌ ഫ്‌ളാറ്റ്‌ നിര്‍മാതാക്കള്‍ക്ക്‌ ഒഴിവാകാന്‍ സാധിക്കില്ലെന്നും അവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. 

ഇതിന്റെ പിന്നിലെ അഴിമതി വെളിച്ചത്ത്‌ കൊണ്ടു വരാന്‍ സാധിക്കണം. വിജിലന്‍സ്‌ അന്വേഷണത്തിന്‌ സര്‍ക്കാരിനോട്‌ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഫ്‌ളാറ്റ്‌ ഉടമകള്‍ക്ക്‌ ലഭിച്ചിട്ടുള്ള രേഖകളില്‍ അണ്‍ഓതറൈസ്‌ഡ്‌ (യുഎ) നമ്‌ബര്‍ അല്ല ഉള്ളത്‌. വ്യക്തമായ രേഖകളുണ്ട്‌. എല്ലാവര്‍ക്കും അങ്ങനെയാണ്‌ ലഭിച്ചിട്ടുള്ളത്‌. 

യുഎ നമ്‌ബരാണെങ്കില്‍ അതിനുള്ള അണ്ടര്‍ടേക്കിങ്‌ മുന്‍സിപ്പാലിറ്റി വാങ്ങി വയ്‌ക്കണമെന്നും അങ്ങനെയൊന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

അത്തരത്തില്‍ എന്തെങ്കിലും ബില്‍ഡറുമായി ഉണ്ടോയെന്ന്‌ ഫ്‌ളാറ്റ്‌ ഉടമകള്‍ക്ക്‌ അറിയില്ല. 

തങ്ങളുടെ രേഖകള്‍ കൃത്യമായതിനാലാണ്‌ വൈദ്യുതി കണക്ഷന്‍ ഉള്‍പ്പടെയുള്ളവ ലഭിച്ചതെന്നും യുഎ നമ്‌ബരില്‍ മാത്രം ഒതുങ്ങുന്നതല്ല താമസക്കാരുടെ പ്രശ്‌നമെന്നും ഷംസുദീന്‍ കരുനാഗപ്പള്ളി പറഞ്ഞു.

കോടതിയെ ഒരു കമ്മിറ്റി തെറ്റിദ്ധരിപ്പിച്ചതിനെ തുടര്‍ന്നാണ്‌ ഫ്‌ളാറ്റ്‌ പൊളിക്കാന്‍ ഉത്തരവുണ്ടായത്‌. ഇല്ലാത്ത നിയമം അനുസരിച്ചാണ്‌ ഇവിടെ നിന്ന്‌ ഇറങ്ങാന്‍ ആവശ്യപ്പെടുന്നത്‌. 

ഇന്നത്തെ നിയമം അനുസരിച്ച്‌ ഇവിടയുള്ളത്‌ നിയമ ലംഘകരല്ല. സിആര്‍ഇസഡ്‌ 2വിലാണ്‌ ഫ്‌ളാറ്റുകള്‍ നില്‍ക്കുന്നത്‌ എന്നാണ്‌ കാണിച്ചിട്ടുള്ളത്‌. ചീഫ്‌ ടൗണ്‍ പ്ലാനറുടെ സത്യവാങ്‌ മൂലത്തിലും ഇത്‌ സിആര്‍ഇസഡ്‌ 2 ആണെന്ന്‌ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക