Image

'പൂമരം' ഫിലഡല്‍ഫിയയില്‍ 21 ശനിയാഴ്ച്ച വൈകുന്നേരം

ജോര്‍ജ് നടവടയല്‍ Published on 17 September, 2019
'പൂമരം' ഫിലഡല്‍ഫിയയില്‍ 21 ശനിയാഴ്ച്ച വൈകുന്നേരം
ഫിലഡല്‍ഫിയ: ഫൊക്കാനാ സ്‌നേഹഭവന പദ്ധതിയിലൂടെ, കേരളത്തിലെ നൂറ് ഭവന രഹിതര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നതിന് ധനസമാഹരണമായി അമേരിക്കയിലെ വിവിധ സാംസ്‌കാരിക കേന്ദ്രങ്ങളില്‍ നടത്തുന്ന, 'പൂമരം' എന്ന 'ഗാന-നൃത്ത-ചിരിപ്പടക്ക -കലാപര്യടനം', അമേരിക്കയിലെ 'സാഹോദര്യ നഗരമായ'ഫിലഡല്‍ഫിയയില്‍, സെപ്റ്റംബര്‍ 21 ശനിയാഴ്ച്ച വൈകുന്നേരം 5:30 മുതല്‍ അരങ്ങു തിമര്‍ക്കുന്നൂ. പ്രശസ്ത മാന്ത്രികവീണാ ഗായിക വൈക്കം വിജയലക്ഷ്മി, ചലച്ചിത്ര ഗാന സംവിധായകനും ഗായകനുമായ കല്ലറ ഗോപന്‍, ചലച്ചിത്ര താരം നീനാ കുറുപ്പ്, ബഹുഭാഷ ചലച്ചിത്ര നായിക നേഹാ സക്‌സേന എന്നിങ്ങനെ പ്രശസ്തരായ കലാകാര•ാര്‍ വിസ്മയം തീര്‍ക്കുന്ന കലാവിരുന്നിലേക്ക് ആസ്വാദകവൃന്ദത്തെ ക്ഷണിക്കുന്നു.

ഫിലഡല്‍ഫിയാ സെന്റ് തോമസ് സീറോ മലബാര്‍ മ്യൂസിക് ഓഡിറ്റോറിയത്തിലാണ് 'പൂമരം' കലാവൃഷ്ടിയാവുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫീലിപ്പോസ് ചെറിയാന്‍ ( 215-605-7310), വിന്‍സന്റ് ഇമ്മാനുവേല്‍ ( 215- 880-3341), സുധാ കര്‍ത്താ, അലക്‌സ് തോമസ് (215-850-5268), ജോര്‍ജ് നടവയല്‍, ജോര്‍ജ് ഓലിക്കല്‍, ജോഷി കുര്യാക്കോസ്, റെജി ജേക്കബ്, റോണി വര്‍ഗീസ്, അശോകന്‍ വേങ്ങശ്ശേരി, തോമസ് പോള്‍, , സുരേഷ് നായര്‍,അഡ്വ. ബാബു വര്‍ഗീസ്, ജോണ്‍  പണിക്കര്‍.

'പൂമരം' ഫിലഡല്‍ഫിയയില്‍ 21 ശനിയാഴ്ച്ച വൈകുന്നേരം'പൂമരം' ഫിലഡല്‍ഫിയയില്‍ 21 ശനിയാഴ്ച്ച വൈകുന്നേരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക