Image

കനേഡിയന്‍ കാഴ്ചകള്‍ - പുസ്തക പ്രകാശനം നടത്തി

Published on 16 September, 2019
കനേഡിയന്‍ കാഴ്ചകള്‍ - പുസ്തക  പ്രകാശനം നടത്തി
കാഞ്ഞൂര്‍: കാനഡയെ കൂടുതല്‍ അടുത്തറിയാന്‍ സഹായിക്കുന്ന ഡോ.പി.വി.ബൈജു രചിച്ച, 'കനേഡിയന്‍ കാഴ്ചകള്‍' എന്ന പുസ്തകം, ഗ്രന്ഥ കര്‍ത്താവിന്റെ സ്വദേശമായ,  ആലുവയ്ക്കടുത്ത് കാഞ്ഞൂര്‍  ആറങ്കാവില്‍ വെച്ച് പ്രകാശനം ചെയ്തു. ആറങ്കാവിലെസാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തിയ സാംസ്കാരിക സായാഹ്നത്തില്‍,   കാലടി സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ധര്മകരാജ് അടാട്ട് പുസ്തകം പ്രകാശനം നടത്തിയത്.

ഡോ. സുനില്‍ പി.ഇളയിടം പുസ്തകം ഏറ്റുവാങ്ങി. തുടര്‍ന്ന് അദ്ദേഹം സാംസ്കാരിക പ്രഭാഷണം നടത്തി.  കാനഡയിലിരുന്നു കൊണ്ടു, കാനടയേയും, ഇന്ത്യയെയും, കേരളത്തെയും നോക്കികാണാനുള്ള ശ്രമങ്ങള്‍ അഭിനന്ദര്‍ഹമാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.മഹാത്മാഗാന്ധി സര്‍വ്വ കലാശാലയിലെ പ്രഫസര്‍ ഡോ. ഹരികുമാര്‍ ചങ്ങമ്പുഴ പുസ്തകം പരിചയപ്പെടുത്തി.  ചരിത്രം, സാമ്പത്തികം, സാമൂഹികം, ആരോഗ്യം, പരിസ്ഥിതി, രാഷ്ട്രീയം എന്നീ വിഭാഗങ്ങളിലായി മുപ്പത്തഞ്ച് ലേഖനങ്ങളാണ് പുസ്തകത്തിലുള്ളത്. കാനഡയുടെ സമകാലിക പശ്ചാത്തലങ്ങളെ കേരളത്തിന്റെയും, ഇന്ത്യയുടേയും പശ്ചാത്തലവുമായി ബന്ധപ്പെടുത്തിയാണ്, ലേഖനങ്ങള്‍ രച്ചിച്ചീട്ടുള്ളതു. കാഞ്ഞൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് , സെന്റ് മേരീസ് സ്കൂളുകളിലെ ഗ്രന്ഥകാരന്റെ അധ്യാപകരെ ചടങ്ങില്‍ ആദരിച്ചു.

അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്   സേവ്യര്‍, ഗ്രാമപഞ്ചായത്തംഗം സെബാസ്റ്റ്യന്‍ പോള്‍, ഫാ.സെബാസ്റ്റ്യന്‍ പൈനാടത്ത്,. ഡോ. രേഷ്മ ഭരദ്വാജ്, പി. തമ്പാന്‍,  തോമസ് ശ്രീമൂലനഗരം, സിജോപൈനാടത്ത്, സജി പള്ളിപ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ. പി. വി. ബൈജു മറുപടി പ്രസംഗം നടത്തി. കണ്ണൂര്‍ കൈരളി ബുക്ക്‌സ് പ്രസിദ്ധപെടുത്തിയ പുസ്തകം വി.പി.പി. +918606905639 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ ലഭിക്കുന്നതാണ്.

കനേഡിയന്‍ കാഴ്ചകള്‍ - പുസ്തക  പ്രകാശനം നടത്തികനേഡിയന്‍ കാഴ്ചകള്‍ - പുസ്തക  പ്രകാശനം നടത്തികനേഡിയന്‍ കാഴ്ചകള്‍ - പുസ്തക  പ്രകാശനം നടത്തികനേഡിയന്‍ കാഴ്ചകള്‍ - പുസ്തക  പ്രകാശനം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക