Image

അമേരിക്കന്‍ പൗരത്വ ലഭ്യതയിലെ കടമ്പകള്‍ - 2 ((ഡോ. മാത്യു ജോയിസ് , ലാസ് വേഗസ്)

Published on 16 September, 2019
അമേരിക്കന്‍ പൗരത്വ ലഭ്യതയിലെ കടമ്പകള്‍ - 2 ((ഡോ. മാത്യു ജോയിസ് , ലാസ് വേഗസ്)
അടിസ്ഥാന യോഗ്യതകള്‍

അമേരിക്കന്‍ പൗരത്വം ലഭിക്കാന്‍ ആകാക്ഷയോടെ കാത്തിരിക്കുന്നവര്‍ക്ക്, അടിസ്ഥാന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു പംക്തിയാണിത്.

ഇംഗ്ലീഷ് എഴുതാനും വായിക്കാനും സംസാരിക്കാനും അറിഞ്ഞിരിക്കണം. അമേരിക്കയുടെ ചരിത്രവും ഭരണസംവിധാനവും പൗരധര്‍മ്മങ്ങളും അറിയുന്നതോടൊപ്പം, അമേരിക്കന്‍ പൗരന്റെ അവകാശങ്ങളുംഉത്തരവാദിത്വങ്ങളും കൂടിഅറിഞ്ഞിരുന്നാല്‍, ആദ്യ കടമ്പ കടക്കുമെന്ന് ഉറപ്പാക്കാം.

അമേരിക്കന്‍ പൗരത്വം പ്രധാനമായും 3 അവകശങ്ങള്‍ ചെയ്യുന്നു.

1. മിക്കവാറും രാജ്യങ്ങളില്‍ വിസയില്ലാതെ പോയിവരാന്‍ അര്‍ഹതയുള്ള അമേരിക്കന്‍ പാസ്സ്പോര്‍ട്ട് .

2. അമേരിക്കന്‍ പ്രസിഡന്റിനെ വരെ തിരഞ്ഞെടുക്കാനുള്ള വോട്ടവകാശം.

3. സ്വന്തം കുടുംബത്തെ അമേരിക്കയിലേക്ക് കൊണ്ടുവരുവാനുള്ള അവകാശം.

സ്വാഭാവിക വിദേശ പൗരത്വം ലഭിക്കല്‍ -------------------

അമേരിക്കയിലെ കോണ്‍ഗ്രസ് പാസാക്കിയ ഇമ്മ്‌ഗ്രെഷന്‍ വ്യവസ്ഥകള്‍ പ്രകാരം യോഗ്യത തെളിയിക്കുന്നവര്‍ക്കാണ് അമേരിക്കന്‍ പൗരത്വം ലഭിക്കാന്‍ സ്വാഭാവികമായി അര്‍ഹതയുള്ളത്.

ഇതിനുവേണ്ടി ഫോറം എന്‍- ലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടിയത്.

വിദേശപൗരത്വം നേടാനുള്ള യോഗ്യതകള്‍

* ജോലിക്കും മറ്റും വന്നവര്‍ ഗ്രീന്‍ കാര്‍ഡ് കിട്ടി 5 വര്‍ഷമെങ്കിലും അമേരിക്കയില്‍സ്ഥിരമായി വസിച്ചിരിക്കയും മറ്റു നിബന്ധനകള്‍ പാലിച്ചിരിക്കയും വേണം.

* ഒരു അമേരിക്കന്‍ പൗരന്റെ ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്, ബന്ധു എന്ന നിലയില്‍ അമേരിക്കയില്‍ കഴിഞ്ഞ 3 വര്‍ഷങ്ങളില്‍ സ്ഥിരതാമസം നടത്തുകയും, മറ്റു നിബന്ധനകള്‍ പാലിച്ചിരിക്കയും വേണം.

* അമേരിക്കന്‍സൈന്യത്തില്‍ (മൃാലറ ളീൃരല)െ സേവനം ചെയ്യുകയും, പൗരത്വത്തിനു വേണ്ടിയ മറ്റു യോഗ്യതകള്‍ഉണ്ടായിരിക്കുകയും ചെയ്യുക.

* അമേരിക്കന്‍ പൗരത്വമുള്ളവരുടെ മക്കള്‍ക്ക് സ്വാഭാവികമായി അമേരിക്കന്‍ പൗരത്വത്തിന് യോഗ്യതയുണ്ട്. മക്കള്‍ അമേരിക്കയില്‍ ജനിച്ചതാണെങ്കിലും/അല്ലെങ്കിലും, അമേരിക്കയില്‍ കൂടെ വസിക്കുന്നില്ലെങ്കിലും മറ്റു യോഗ്യതകള്‍ ഉണ്ടെങ്കില്‍ പൗരത്വത്തിനു അപേക്ഷിക്കാവുന്നതാണ് .

* മക്കള്‍ക്ക് 18 വയസ്സാകുന്നതിന് മുന്‍പേ അവരുടെ ജനിതക/ദത്തെടുത്ത മാതാപിതാക്കള്‍ അമേരിക്കന്‍ പൗരത്വം നേടിയിട്ടുണ്ടെങ്കില്‍, സ്വാഭാവികമായി മക്കള്‍ക്കും അമേരിക്കന്‍ പൗരത്വത്തിനു അര്‍ഹതയുണ്ട് .

ഇമ്മിഗ്രേഷന്‍ മാനുവലിന്റെചാപ്റ്റര്‍ 4 ല്‍പറഞ്ഞിരിക്കുന്ന മറ്റു നിരവധി യോഗ്യതകള്‍ കൂടി നോക്കിയാല്‍, അമേരിക്കന്‍ പൗരത്വത്തിന് സാധ്യതകള്‍ ഉണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്.

വിദേശപൗരത്വ പരീക്ഷയും അഭിമുഖവും(നാച്വറലൈസേഷന്‍ ടെസ്റ്റും ഇന്റര്‍വ്യൂവും)

അതാത് സമയങ്ങളില്‍ പരിഷ്‌കരിച്ചെടുക്കുന്ന എഴുത്തുപരീക്ഷയിലും ഇന്റര്‍വ്യൂവിലും പാസ്സായെങ്കിലേ അമേരിക്കന്‍ പൗരത്വം നേടാന്‍ സാധിക്കുകയുള്ളു. ഇംഗ്ലീഷ് എഴുതാനും വായിക്കാനും സംസാരിക്കാനുമുള്ള പ്രാവീണ്യം അളക്കുന്നതാണ് ഇംഗ്ലീഷ് പരീക്ഷ.

ഇന്റര്‍വ്യൂ സമയത്തു അപേക്ഷകന്‍ സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷയെപ്പറ്റിയും അപേക്ഷകന്റെ പൂര്‍വ്വകാലചുറ്റുപാടുകളും സംബന്ധിച്ച ചോദ്യങ്ങളാവും ചോദിക്കുന്നത്.

അതോടൊപ്പം ഇംഗ്ലീഷി ല്‍ തന്നെ, അമേരിക്കന്‍ ചരിത്രത്തിലും പൗരധര്‍മ്മ വിഷയങ്ങളിലെ പ്രാവീണ്യവും തെളിയിക്കേണ്ടതുണ്ട്. ഇവിടെയാണ് ബുദ്ധിമുട്ടുകള്‍. ഈ രാജ്യത്തു വന്നു ഇവിടുത്തെ പൗരനായി ജീവിക്കുമ്പോള്‍, ഈ രാജ്യത്തിന്റെ അടിസ്ഥാന വിവരങ്ങളും പൗരന്റെ ധാര്‍മിക ഉത്തരവാദിത്വങ്ങളുംകണിശ്ശമായും അറിഞ്ഞിരിക്കണം.

.ഇംഗ്ലീഷ് ഭാഷാ പരീക്ഷയില്‍നിന്നും ഒഴിവു കിട്ടാന്‍ സാധാരണ 2 വ്യവസ്ഥകള്‍ നിലവിലുണ്ട്.

1. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അപേക്ഷകന് 50 വയസിനു മുകളില്‍ ഉണ്ടായിരിക്കുകയും 20 വര്‍ഷം അമേരിക്കയില്‍ വസിച്ചിരുന്നതിന്റെ തെളിവുകളും ഉണ്ടായിരിക്കുക.

2. അപേക്ഷകന് പ്രായം 55 ഉണ്ടായിരിക്കുകയും കുറഞ്ഞത് 15 വര്‍ഷങ്ങള്‍ അമേരിക്കയില്‍ സ്ഥിരം താമസിച്ചതിന്റെ തെളിവുകളും ഉണ്ടായിരിക്കുക.

പരീക്ഷകളില്‍ ജയിച്ചില്ലെങ്കില്‍, തോറ്റ ഭാഗങ്ങള്‍ വീണ്ടും ചെയ്യുന്നതിന്, 60-90 ദിവസങ്ങള്‍ക്കുള്ളില്‍, 2 അവസരങ്ങള്‍ കൂടി ലഭിക്കുന്നതാണ് .

** ഇക്കൂട്ടത്തില്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. പൊതുവെ അമേരിക്കയില്‍ സ്ഥിരമായി വസിച്ചിരുന്ന കാലം പറയുമ്പോള്‍, ഇവിടെ അപേക്ഷകന്റെ സാന്നിധ്യം ഉണ്ടായിരുന്നിരിക്കണം. അടുപ്പിച്ചു 6 മാസത്തില്‍ കൂടുതല്‍ അമേരിക്ക വിട്ടു നിന്നാല്‍, അത് വിപരീതമായി ബാധിച്ചേക്കും. പല പ്രാവശ്യം അമേരിക്കയില്‍ നിന്നും പുറത്തേക്കു യാത്ര ചെയ്യുന്നതും ഗുണകരമല്ല.

ഏറ്റവും ശ്രദ്ധിക്കേണ്ട മറ്റൊരു വിഷയം അപേക്ഷകന്റെ സ്വഭാവം, ക്രിമിനല്‍ റിക്കാര്‍ഡുകള്‍, തെറ്റായ വിവരങ്ങള്‍ നല്‍കള്‍, ലഹരി മരുന്ന് ഉപയോഗം, കള്ളക്കടത്ത്തുടങ്ങിയവ സാരമായി ബാധിക്കും. ജയിലില്‍ കിടക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക. അഥവാ എന്തെങ്കിലും അപാകത ഉണ്ടായാല്‍ സത്യമായി ബോധിപ്പിക്കാന്‍ മറക്കാതിരിക്കുക.
part-1
അമേരിക്കക്കാരനാകണോ? ചരിത്രവും പഠിക്കണം (പൗരത്വ ലഭ്യതയിലെ കടമ്പകള്‍-1
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക