Image

ദിലീപിനെതിരെ നടി സുപ്രീം കോടതിയില്‍!!

Published on 16 September, 2019
ദിലീപിനെതിരെ നടി സുപ്രീം കോടതിയില്‍!!

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെതിരെ പരാതിക്കാരി സുപ്രീം കോടതിയില്‍!!

ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്ന ആവശ്യവുമായാണ് നടി കോടതിയെ സമീപിച്ചിരിക്കുന്നത്.


ഇതിനായി 12 പേജുള്ള അപേക്ഷയാണ് നടി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. കൂടാതെ, കേസിലെ സുപ്രധാന തെളിവായ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുതെന്നും നടി അപേക്ഷയില്‍ പറയുന്നു.

ദൃശ്യങ്ങള്‍ കൈമാറിയാല്‍ ദിലീപ് അത് ദുരുപയോഗം ചെയ്യുമെന്നും നദിയുടെ അഭിഭാഷകന്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു.

അപേക്ഷയോടൊപ്പം ചില സുപ്രധാന തെളിവുകളും നടി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. മുദ്ര വച്ച കവറിലാണ് നടി തെളിവുകള്‍ ഹാജരാക്കിയിരിക്കുന്നത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക