Image

അവധി ആഘോഷിച്ച്‌ സുസ്മിത സെനും കാമുകന്‍ റോഹ്‌മാന്‍ ഷോവലും

Published on 16 September, 2019
അവധി ആഘോഷിച്ച്‌ സുസ്മിത സെനും കാമുകന്‍ റോഹ്‌മാന്‍ ഷോവലും
സുസ്മിത സെനും കാമുകന്‍ റോഹ്‌മാന്‍ ഷോവലും അവധി ആഘോഷിക്കുകയാണ്. മുന്‍ ലോകസുന്ദരിയും ബോളിവുഡ് നടിയുമായ സുസ്മിത സെന്‍ അവധി ദിനങ്ങളുടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. സുസ്മിത തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഷെയര്‍ ചെയ്ത വെക്കേഷന്‍ ചിത്രങ്ങള്‍ ഇപ്പോള്‍ തരംഗമായി മാറിയിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷമാണ് 43 കാരിയായ സുസ്മിതയും 28 കാരനായ റോഹ്‌മാനും ഡേറ്റിങ്ങിലാവുന്നത്. ഇതിനു പിന്നാലെ ഇരുവരുടെയും പ്രണയം ഗോസിപ്പ് കോളങ്ങളില്‍ നിറയാന്‍ തുടങ്ങി.


ഗോസിപ്പുകളോട് സുസ്മിത പ്രതികരിച്ചില്ലെങ്കിലും താരത്തിന്റെ ചില സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ റോഹ്‌മാനുമായി താന്‍ പ്രണയത്തിലാണെന്ന് പറയുന്നതായിരുന്നു.ഇവര്‍ ഒന്നിച്ച ചിത്രങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക