Image

ചിക്കാഗോ സെന്റ് മേരീസില്‍ മതബോധന സ്കൂളിന്റെ പ്രവേശനോത്സവം നടത്തി

ജോയിച്ചന്‍ പുതുക്കുളം Published on 15 September, 2019
ചിക്കാഗോ സെന്റ് മേരീസില്‍ മതബോധന സ്കൂളിന്റെ പ്രവേശനോത്സവം നടത്തി
ചിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിലെ മതബോധന സ്കൂളിന്റെ ആഭിമുഖ്യത്തില്‍ പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രവേശനോത്സവം നടത്തി. ഇടവക വികാരി ഫാ . തോമസ് മുളവനാലിന്റെ കാര്‍മികത്വത്തില്‍ കുട്ടികള്‍ക്കുവേണ്ടി നടന്ന വിശുദ്ധ കുര്‍ബാനയ്ക്കുശേഷം കുട്ടികളെയും അദ്ധ്യാപകരെയും ആശീര്‍വദിച്ചു .

സ്കൂളില്‍ പുതിയതായി വിദ്യാരംഭം കുറിച്ച കുട്ടികള്‍ക്കുവേണ്ടി ക്ലാസ്സുകളില്‍ പ്രത്യേക പ്രോഗ്രാമുകള്‍ നടത്തി. 550 ഓളം കുട്ടികളാണ് ഈ വര്‍ഷം വിശ്വാസ പരിശീലനത്തിനായി രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത് . ജോയി നെടിയകാലായില്‍ എല്ലാ കുട്ടികള്‍ക്കും ആദ്യദിനം സ്‌നാക്ക്‌സ് സ്‌പോണ്‍സര്‍ ചെയ്തിരുന്നു .

അസിസ്റ്റന്റ് വികാരി ഫാ. ബിന്‍സ് ചേത്തലിന്റെ നേതൃത്വത്തില്‍ ഇടവകയിലെ യുവജനങ്ങള്‍ ആണ് പ്രവേശനോത്സവത്തിന് ക്രമീകരണങ്ങള്‍ ചെയ്തത് . ഇടവകയിലെ എക്‌സിക്യൂട്ടീവ് അംഗങ്ങളും അധ്യാപകരും ചടങ്ങുകളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി.
സ്റ്റീഫന്‍ ചൊള്ളംബേല്‍.(പി.ആര്‍.ഒ) അറിയിച്ചതാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക