Image

സ്പീഡ് കാര്‍ട്ടൂണിസ്റ്റ് ജിതേഷ്ജിക്ക് മെല്‍ബണ്‍ മഹാനഗരത്തില്‍ ഊഷ്മളമായ വരവേല്‍പ്പ് !

Published on 14 September, 2019
സ്പീഡ് കാര്‍ട്ടൂണിസ്റ്റ് ജിതേഷ്ജിക്ക്  മെല്‍ബണ്‍ മഹാനഗരത്തില്‍ ഊഷ്മളമായ വരവേല്‍പ്പ് !
ആസ്‌ട്രേലിയ : ലോകത്തിലെ ഏറ്റവും വേഗതകൂടിയ കാര്‍ട്ടൂണിസ്റ്റും ഇന്റര്‍നേഷണല്‍ റാങ്കര്‍ ലിസ്റ്റിന്റെ ആഗോള സെലിബ്രിറ്റി റാങ്കില്‍  ടോപ്പ് 10 ഇടം നേടിയ മലയാളി ചിത്രകാരന്‍ ജിതേഷ്ജിക്ക് ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ മലയാളി അസ്സോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ(M A V )  നേതൃത്വത്തില്‍ ആയിരക്കണക്കിന് പ്രവാസികളുടെ കൂട്ടായ്മയില്‍ ഊഷ്മളമായ  വരവേല്‍പ്പ് നല്‍കി.

ഇരു കൈകളും ഉപയോഗിച്ച് അഞ്ചു മിനിറ്റിനുള്ളില്‍ 50 ലോക പ്രശസ്തരുടെ   ചിത്രങ്ങള്‍ വരച്ച്‌കൊണ്ട്  2008ല്‍ ലോക റെക്കോര്‍ഡ് ജേതാവായ  ജിതേഷ്ജിയുടെ വേഗവരയുടെ വീഡിയോ കഴിഞ്ഞമാസം ഒരു കോടിയിലേറെ ആളുകള്‍ കണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

 അദ്ധേഹം ഇന്ന് ലോകത്തിലെ ഏറ്റവും വേഗമേറിയ കാര്‍ട്ടൂണിസ്റ്റായി അറിയപ്പെടുന്നു.
വരയില്‍ വിരിയുന്ന ആള്‍രൂപങ്ങള്‍ അരങ്ങില്‍ ജീവിച്ചുവരുന്ന അദ്ദേഹത്തിെന്റെ  'വരയരങ്ങ്' അറിവും ഉല്ലാസവും ഒന്നിക്കുന്ന വേദിയാണ്.

ചിത്രകലയുടെ രംഗകലാരൂപമായ വരയരങ്ങിന്റെ  ആവിഷ്‌ക്കര്‍ത്താവെന്ന നിലയില്‍ െ്രെടഡ് മാര്‍ക്കും പേറ്റന്റും ഇദ്ദേഹം  ഇതിനകം സ്വന്തമാക്കികഴിഞ്ഞു .
അറിയപ്പെടുന്ന ക്രിമിനല്‍ അഭിഭാഷകന്‍ കൂടിയാണ് ജിതേഷ്ജി .

 മെല്‍ബണിലെ വിക്‌റ്റോറിയയിലെ സ്പ്രിംഗ് വെയ്ല്‍  ടൗണ്‍ഹാളില്‍ നടന്ന ഓണാഘോഷച്ചടങ്ങുകള്‍ സ്പീഡ്  കാര്‍ട്ടൂണിംഗില്‍ വിസ്മയം സൃഷ്ടിച്ചിട്ടുള്ള  ഉലകം ചുറ്റും കാര്‍ട്ടൂണിസ്റ്റ് ജിതേഷ്ജി ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു .

ഓസ്‌ട്രേലിയന്‍ സാംസ്‌കാരിക മന്ത്രി ജയ്‌സണ്‍ വുഡ്, പാര്‍ലമന്റ് അംഗങ്ങള്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്കു പുറമേ മലയാളി അസോസിയേഷന്‍ (M A V) പ്രസിഡന്റ് തമ്പി ചെമ്മനം, സെക്രട്ടറി മദനന്‍ ചെല്ലപ്പന്‍, മറ്റ് നിരവധി പ്രവാസി സംഘടനാപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കാളികളായി .
 22 ലേറെ രാജ്യങ്ങളില്‍ സ്പീഡ്  കാര്‍ട്ടൂണിങ്ങില്‍ വിസ്മയം  സൃഷ്ടിച്ചിട്ടുള്ള ഈ ഉലകം ചുറ്റും കാര്‍ട്ടൂണിസ്റ്റ് പത്തനംതിട്ട പന്തളം തെക്കേക്കര കല്ലുഴത്തില്‍ നിവാസിയാണ് .

https://www.facebook.com/johnson.mamalassery/videos/pcb.2635412046545271/2635399639879845/?type=3&theater
സ്പീഡ് കാര്‍ട്ടൂണിസ്റ്റ് ജിതേഷ്ജിക്ക്  മെല്‍ബണ്‍ മഹാനഗരത്തില്‍ ഊഷ്മളമായ വരവേല്‍പ്പ് !സ്പീഡ് കാര്‍ട്ടൂണിസ്റ്റ് ജിതേഷ്ജിക്ക്  മെല്‍ബണ്‍ മഹാനഗരത്തില്‍ ഊഷ്മളമായ വരവേല്‍പ്പ് !സ്പീഡ് കാര്‍ട്ടൂണിസ്റ്റ് ജിതേഷ്ജിക്ക്  മെല്‍ബണ്‍ മഹാനഗരത്തില്‍ ഊഷ്മളമായ വരവേല്‍പ്പ് !സ്പീഡ് കാര്‍ട്ടൂണിസ്റ്റ് ജിതേഷ്ജിക്ക്  മെല്‍ബണ്‍ മഹാനഗരത്തില്‍ ഊഷ്മളമായ വരവേല്‍പ്പ് !
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക