Image

ഫെയ്‌സ്ബുക്കില്‍ കയറാന്‍ ആധാര്‍: കേന്ദ്ര തീരുമാനം വൈകരുതെന്ന് സുപ്രീംകോടതി

Published on 14 September, 2019
ഫെയ്‌സ്ബുക്കില്‍ കയറാന്‍ ആധാര്‍: കേന്ദ്ര തീരുമാനം വൈകരുതെന്ന് സുപ്രീംകോടതി

അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന വിഷയത്തില്‍ എത്രയും പെട്ടെന്നു തീരുമാനമുണ്ടാകണമെന്നു സുപ്രീംകോടതി.് 3 ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്കു മാറ്റണമെന്ന് ഫെയ്‌സ്ബുക്ക് ഹര്‍ജി നല്‍കിയിരുന്നു. ഇതിന്മേല്‍ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്ക് സുപ്രീം കോടതി ഓഗസ്റ്റ് 20നു നോട്ടിസ് നല്‍കി. ഗൂഗിള്‍, ട്വിറ്റര്‍, യുട്യൂബ് എന്നിവയ്ക്കും നോട്ടിസ് നല്‍കിയിരുന്നു. സെപ്റ്റംബര്‍ 13നകം മറുപടി നല്‍കണമെന്നായിരുന്നു ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശം.


നിലവിലെ സാഹചര്യത്തില്‍ സുപ്രീംകോടതിയാണോ ഹൈക്കോടതിയാണോ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നു ഹര്‍ജി പരിഗണിക്കവെ ദീപക് ഗുപ്തയും ജസ്റ്റിസ് അനിരുദ്ധ ബോസും പറഞ്ഞു. നിലവില്‍ കേസിന്റെ തെറ്റും ശരികളിലേക്കും പോകുന്നില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക