Image

ഫോമ നേതാവ് റെജി ചെറിയാന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 13 September, 2019
ഫോമ നേതാവ് റെജി ചെറിയാന്റെ  നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി
ന്യൂ യോര്‍ക്ക് : ഫോമയുടെ  നേതാവ് റെജി ചെറിയാന്റെ അകാല   നിര്യാണത്തില്‍ ഫൊക്കാന അഗാധ ദുഃഖം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ പെട്ടന്നുള്ള നിര്യാണം അമേരിക്കന്‍ മലയാളികളെ ഒന്നടങ്കം  ദുഃഖത്തില്‍ ആക്കിയെന്ന് ഫൊക്കാന ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു. .സഹധര്‍മ്മിണി ആനി ചെറിയാന്‍  മക്കള്‍ ലീന ചെറിയാന്‍, അലന്‍ ചെറിയാനോടും കുടുബത്തിനും ഒപ്പം  ഫൊക്കാനയും ദുഃഖത്തില്‍ പങ്കുചേരുന്നു.

ബാലജനസഖ്യത്തിലൂടെ സാംസ്കാരിക പ്രവര്‍ത്തനവും, കേരളാ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനാ പ്രസ്ഥാനമായ കെ ഐസ് സിയിലൂടെ രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തനം തുടങ്ങി. 1990ല്‍ അമേരിക്കയില്‍ എത്തി, പിന്നീട് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍, അറ്റലാന്റ കേരളാ കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍, ഗാമാ അസോസിയേഷന്‍, ഗാമയുടെ വൈസ് പ്രസിഡന്റ്, അര്‍ലാന്റാ മെട്രോ മലയാളി അസോസിയേഷന്‍ എന്നീ സംഘടനകളില്‍ മെമ്പര്‍ ആയും പ്രസിഡന്റായും പ്രവര്‍ത്തനങ്ങള്‍ നടത്തി, ഫോക്കനയിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട് .ഇന്ത്യന്‍ അമേരിക്കന്‍  സമൂഹത്തിന് തന്നെ മാതൃകയാക്കാവുന്ന സംഘാടക മികവുള്ള   വ്യക്തിത്വത്തിന് ഉടമയായിരുന്നു റെജി  ചെറിയാന്‍ എന്ന് ഫോക്കന പ്രസിഡന്റ് മാധവന്‍ ബി നായര്‍ അഭിപ്രായപ്പെട്ടു.

റെജി  ചെറിയാന്റെ  നിര്യാണത്തില്‍ ഫൊക്കാന  അഗാധ ദുഃഖം രേഖപ്പെടുത്തുന്നതിനോടൊപ്പം ആന്മാവിന്റെ നിത്യ ശാന്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതായും അനുശോചന സന്ദേശത്തില്‍ അറിയിച്ചു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക