Image

വിജയരാജമല്ലികയും എല്‍.ജി.ബി.റ്റി.ക്യൂ വികാര വിചാരങ്ങളും (ശ്രീനി)

ശ്രീനി Published on 13 September, 2019
വിജയരാജമല്ലികയും എല്‍.ജി.ബി.റ്റി.ക്യൂ വികാര വിചാരങ്ങളും (ശ്രീനി)
ഇതൊരു അപൂര്‍വ പ്രണയ സാഫല്യത്തിന്റെ നേര്‍ചിത്രം. കവയിത്രിയും എല്‍.ജി.ബി.റ്റി.ക്യൂ (ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്‌ജെന്റെര്‍ ആന്റ് ക്വിയര്‍ ഓര്‍ ക്വസ്റ്റ്യനിങ്) ആക്റ്റിവ്സ്റ്റുമായ ട്രാന്‍സ്‌വുമണ്‍ വിജയരാജ മല്ലിക വിവാഹിതയായി. 

തൃശ്ശൂര്‍ മണ്ണുത്തി സ്വദേശി ജാസ് ജാഷിമുമായുള്ള ഒരു വര്‍ഷത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്. ഇത് പ്രണയ സാഫല്യമല്ല, ജന്മ സാഫല്യമാണെന്നാണ് വിജയരാജ മല്ലിക ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മല്ലിക കാത്തിരിക്കുകയായിരുന്നു, തന്റെ മോഹം പൂവണിയുന്ന നിമിഷത്തിനായി...അതേ, അക്ഷരങ്ങളിലൂടെ വിജയരാജമല്ലിക വസന്തസേനനെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരുന്നു. എന്നോ വന്നു ചേരാനുള്ള വസന്തസേനനുവേണ്ടി കാത്തിരിപ്പും തുടര്‍ന്നു. സ്വപ്നങ്ങളിലൂടെ മാത്രം കണ്ടറിഞ്ഞ വസന്തസേനന്‍ ഒടുവില്‍ അവള്‍ക്കുമുമ്പില്‍ പ്രത്യക്ഷപ്പെട്ടു, സുഹൃത്ത് ജാഷിമിന്റെ രൂപത്തില്‍. ദീര്‍ഘനാള്‍ നീണ്ട സൗഹൃദത്തിനിടയില്‍ ഇരുവരും തിരിച്ചറിഞ്ഞു, തങ്ങള്‍ പരസ്പരം തേടിക്കൊണ്ടിരിക്കുകയായിരുന്നു. എല്ലാ എതിര്‍പ്പുകളെയും മറികടന്ന് അവര്‍  വിവാഹജീവിതത്തിലേക്ക് കടന്നു. ആ വിവാഹനിമിഷങ്ങള്‍ വെറും പ്രണയസാഫല്യത്തിന്റേത് മാത്രമല്ല, വിജയരാജ മല്ലികയുടെ ജന്മസാഫല്യത്തിന്റേത് കൂടിയാണ്.

പ്രണയം അറിഞ്ഞതോടെ ജാഷിമിന്റെ വീട്ടുകാരുടെ ഭാഗത്തുനിന്നടക്കം ശക്തമായ എതിര്‍പ്പുണ്ടായി. നിരവധി ഭീഷണികളെയും എതിര്‍പ്പുകളെയും മറികടന്നാണ്  ഇവര്‍ ഇന്ന് വിവാഹിതരായത്. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ് ജാഷിം. താനാണ് വിജയരാജമല്ലികയുടെ വസന്തസേനനെന്ന് കഴിഞ്ഞ മാസമാണ് ജാഷിം വെളിപ്പെടുത്തിയത്. നവദമ്പതികള്‍ക്ക് ആശംസകളുമായി നിരവധിപേര്‍ വിവാഹവേദിയിലെത്തിയിരുന്നു. പാരാലീഗല്‍ വോളന്റിയര്‍കൂടിയായ വിജയരാജ മല്ലിക തൃശൂര്‍ മുതുവറ സ്വദേശിയാണ്. തന്റെ ജന്‍മസാഫല്യത്തെക്കുറിച്ച് മല്ലിക ഫെയ്‌സ്ബുക്കില്‍ വിശദമായി എഴുതുകയുണ്ടായി...ആണുടലില്‍ ഇരുന്നൊരു പെണ്ണ് കണ്ട സ്വപ്‌ന സാഫല്യത്തെപ്പറ്റി...ഇപ്പോള്‍ ഇത്തരം വിവാഹങ്ങള്‍ കേരളത്തിലും  സാധാരണമാവുകയാണ്.

നൂറ്റാണ്ടിന്റെ പഴക്കമുള്ള ഐ.പി.സി 377-ാം വകുപ്പ് സുപ്രീം കോടതി ഡിക്രിമിനലൈസ് ചെയ്തത് ഏതാനും വര്‍ഷം മുമ്പാണ്. സ്വവര്‍ഗ്ഗരതി ഇന്ത്യയില്‍ കുറ്റകരമല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ആ വിധി. എന്നാല്‍ ഇന്ത്യയില്‍ ഒരിടത്ത് മാത്രം അന്ന് ആ വിധി ബാധകമായിരുന്നില്ല. ഏതാണ് ആ സ്ഥലം എന്നതല്ലേ, ജമ്മു കശ്മീര്‍ തന്നെ. എന്തായാലും സുപ്രീം കോടതി വിധി ജമ്മു കശ്മീരിലെ എല്‍.ജി.ബി.ടി പ്രവര്‍ത്തകര്‍ക്ക് അല്‍പമെങ്കിലും ആശ്വാസം പകരുന്നത്. ഈ വിധിയുടെ ചുവട് പിടിച്ച് 377-ാം വകുപ്പിനെതിരെ കോടതിയെ സമീപിക്കാനുള്ള സാധ്യതയാണ് ഒരുങ്ങിയിരിക്കുന്നതെന്നാണ് ജമ്മു കശ്മീരിലെ എല്‍.ജി.ബി.ടി ആക്ടിവിസ്റ്റ് ഡോ അജാസ് അഹമ്മദ് ബുന്ദ് പറയുന്നത്. അങ്ങനെ 377 എന്ന കാടന്‍ നിയമം ചരിത്രമാവുകയാണ്. സ്വവര്‍ഗ്ഗ പ്രണയികള്‍ ഉള്‍പ്പെടെയുള്ള ലൈംഗിക ന്യൂനപക്ഷത്തിന് ഇനി നിയമത്തിന് മുന്നിലും ആത്മാഭിമാനത്തോടെ തല ഉയര്‍ത്തി നില്‍ക്കാം. എന്നാല്‍ നിയമം മാത്രം വന്നതുകൊണ്ട് കാര്യങ്ങള്‍ ശരിയാകുമെന്ന് പ്രതീക്ഷിക്കാന്‍ പറ്റുമോ..? ഒരിക്കലും പറ്റില്ല. അങ്ങനെയെങ്കില്‍ ഈ രാജ്യം എന്നേ ഒരു സ്വര്‍ഗ്ഗഭൂമി ആയിമാറിയേനെ.

ഗേ, ലെസ്ബിയന്‍, ബൈസെക്ഷ്വല്‍, ട്രാന്‍സ് ജെന്‍ഡര്‍...പലര്‍ക്കും ഇവരെപ്പറ്റി ഇപ്പോഴും  ശരിക്കും അറിയില്ല. സാങ്കേതിക പദങ്ങളുടെ കെട്ടുകളില്‍ കുടുക്കിയിടാന്‍ കഴിയില്ല ഈ മനുഷ്യരെ. സാധാരണ മനുഷ്യര്‍ എന്ന് വിളിക്കപ്പെടുന്നവരെ ഇത്തരം മതില്‍കെട്ടുകളില്‍ തളച്ചിടാന്‍ ശ്രമിച്ചാല്‍ എങ്ങനെ ആയിരിക്കും നിങ്ങള്‍ പ്രതികരിക്കുക..? ഇത്രയും കാലം ശബ്ദമുയര്‍ത്തി ഒന്ന് പ്രതികരിക്കാന്‍ പോലും പറ്റാതിരുന്നവരുടെ ശബ്ദം ഇനി ഉയര്‍ന്നു കേള്‍ക്കും...കേള്‍ക്കണം. അതിന് ലോകം കാതോര്‍ക്കുകയും വേണം. ലൈംഗികതയുടെ അതിരുകളില്‍ മാത്രം കെട്ടിയിടാന്‍ പറ്റുന്നവരല്ല ഈ മനുഷ്യര്‍. എന്നാല്‍ ലൈംഗികതയെ മാറ്റി നിര്‍ത്തിക്കൊണ്ട് ഇവരെ നിര്‍വ്വചിക്കാന്‍ പറ്റില്ല. ഗേ ആയാലും ലെസ്ബിയന്‍ ആയാലും ട്രാന്‍സ് ജെന്‍ഡര്‍ ആയാലും അവരെല്ലാം ഒരുപോലെ ആണെന്നും ധരിക്കരുത്. അവരില്‍ നിന്ന് തന്നെ അവര്‍ വ്യത്യസ്തരാകുന്നത് എങ്ങനെയാണ്.

ലെസ്ബിയലന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ് ജെന്‍ഡര്‍ തുടങ്ങിയ ലൈംഗിക ന്യൂനപക്ഷങ്ങളെ മൊത്തത്തില്‍ സൂചിപ്പിക്കാന്‍ ആണ് എല്‍.ജി.ബി.ടി എന്ന പദം ഉപയോഗിക്കുന്നത്. ക്വിയര്‍ എന്ന ഏകവാക്കും ഇത്തരത്തില്‍ ഉപയോഗിക്കപ്പെടുന്നു. എല്‍.ജി.ബി.ടി.ക്യു എന്നും പറയാറുണ്ട്. ഒരുപാട് കാലത്തെ ചരിത്രം ഒന്നും ഇല്ല, ഇത്തരം ഒരു മുന്നേറ്റത്തിന് എന്നതും ഓര്‍ക്കേണ്ടതാണ്. അതിനും മുമ്പ് ഇവര്‍ അനുഭവിക്കേണ്ടി വന്ന സാമൂഹിക അയിത്തം എത്രത്തോളും രൂക്ഷവും ക്രൂരവും ആയിരുന്നു എന്നത് കൂടി മനസ്സില്‍ കാണണം. സ്വവര്‍ഗ്ഗ പ്രണയികളെ സൂചിപ്പിക്കാന്‍ പൊതുവേ ഉപയോഗിച്ചിരുന്ന ഒരു വാക്കായിരുന്നു ഗേ എന്നത്. ആദ്യകാലത്ത് അതില്‍ ആണും പെണ്ണും എല്ലാം ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് പുരുഷ സ്വവര്‍ഗ്ഗ പ്രണയികളെ മാത്രം വിശേഷിപ്പിക്കാന്‍ ആയി ഗേ എന്ന വാക്ക്. പക്ഷേ, അതില്‍ തന്നെ വ്യത്യസ്ത അഭിരുചികള്‍ ഉള്ളവര്‍ ഉണ്ട്. പുതിയ കാലത്ത് അതും കൃത്യമായി നിര്‍വ്വചിക്കപ്പെടുകയാണ്.

മൂന്ന് തരത്തിലുള്ള അഭിരുചികളാണ് പുരുഷ സ്വവര്‍ഗ്ഗ പ്രണയികളില്‍ പൊതുവേ കണ്ടുവരുന്നത്. അതില്‍ ഒന്നാണ് ബോട്ടം ഗേ. സമര്‍പ്പിത ലൈംഗികത താത്പര്യപ്പെടുന്ന പുരുഷ സ്വവര്‍ഗ്ഗ പ്രണയികളാണ് ബോട്ടം ഗേ എന്നറിയപ്പെടുന്നത്. പുരുഷ പുരുഷ സെക്‌സില്‍ മേല്‍ക്കോയ്മ അല്ലെങ്കില്‍ മേധാവിത്വമുള്ള പങ്കാളിയെ വിശേഷിപ്പിക്കുന്നതാണ് 'ടോപ്' എന്നത്. ഒരേ സമയം ടോപ് ഗേ ആകാനും ബോട്ടം ബേ ആകാനും കഴിയുന്നവരും ഉണ്ട്. ഇത്തരത്തിലുള്ളവരെ ആണ് വേഴ്‌സറ്റയില്‍ ഗേ എന്ന് വിശേഷിപ്പിക്കുന്നത്. ടോപ്, ബോട്ടം ഗേകളും പലവിധത്തിലാണ് ഉള്ളത്. പെനിട്രേറ്റ് ചെയ്യാന്‍ മാത്രം താത്പര്യമുള്ള വരെ ടോട്ടല്‍ ടോപ്പ് എന്നാണ് വിശേഷിപ്പിക്കുന്നത്. അതുപോലെ തന്നെ പെനിട്രേഷനില്‍ വൈദഗ്ധ്യം ഉള്ള വിഭാഗത്തിനെ പവര്‍ ടോപ് എന്നും വിശേഷിപ്പിക്കും. എന്നാല്‍ മേധാവിത്വ സ്വഭാവം ഉള്ള ബോട്ടം ഗേകളുടെ താത്പര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്നവരെ സെര്‍വ്വീസ് ടോപ് എന്നാണ് വിശേഷിപ്പിക്കാറുള്ളത്. പൊതുവേ ടോപ് ഗേ ആയിരിക്കുകയും ചില സന്ദര്‍ഭങ്ങളില്‍ മാത്രം ബോട്ടം ആവുകയും ചെയ്യുന്നവരെ വേഴ്‌സറ്റയില്‍ ടോപ് എന്നും വിശേഷിപ്പിച്ച് പോരുന്നു.

സമാനമാണ് ബോട്ടം ഗേ ആയിട്ടുള്ള ആളുകളുടെ കാര്യവും. ടോട്ടല്‍ ബോട്ടം ആയിട്ടുള്ളവര്‍ പെനിട്രേഷന്‍ അല്ലെങ്കില്‍ ഓറല്‍ സെക്‌സ് മാത്രം ഇഷ്ടപ്പെടുന്നവരാണ്. മേധാവിത്വ സ്വഭാവമുള്ള എന്നാല്‍ പെനിട്രേഷന്‍ മാത്രം ഇഷ്ടപ്പെടുന്നവരെ പവര്‍ ബോട്ടം എന്ന് വിശേഷിപ്പിക്കുന്നു. ചിലസമയങ്ങളില്‍ മാത്രം ടോപ് ആകാന്‍ താത്പര്യപ്പെടുന്നവരെ വേഴ്‌സറ്റയില്‍ ബോട്ടം എന്നും വിളിക്കുന്നു. സ്ത്രീ സ്വവര്‍ഗ്ഗ പ്രണയികളെ ആണ് ലെസ്ബിയന്‍സ് എന്ന് വിശേഷിപ്പിക്കുന്നത്. ഇവരുടെ ലൈംഗിക താത്പര്യം സ്ത്രീകളോട് മാത്രം ആയിരിക്കും. ഗേ സെക്‌സില്‍ വ്യത്യസ്ത താത്പര്യങ്ങള്‍ ഉള്ളതുപോലെ തന്നെ ഇവരിലും വ്യത്യസ്ത താത്പര്യങ്ങളുണ്ട്. പൊതുവേ ഗേ സെക്‌സില്‍ എന്നതുപോലെ തന്നെ ടോപ്, ബോട്ടം, വേഴ്‌സറ്റയില്‍ എന്നാണ് ലെസ്ബിയന്‍ താത്പര്യങ്ങളും വിഭജിക്കപ്പെടുന്നത്.

പങ്കാളിക്ക് ലൈംഗിക സുഖം പ്രദാനം ചെയ്യുന്നതില്‍ മാത്രം താത്പര്യപ്പെടുന്നവരെ ആണ് ടോപ് ലെസ്ബിയന്‍സ് എന്ന് പൊതുവേ വിശേഷിപ്പിക്കാറുള്ളത്. പങ്കാളിയില്‍ നിന്ന് ലൈംഗിക സുഖം ഏകപക്ഷീയമായി തേടുന്നവരെ ബോട്ടം ലെസ്ബിയന്‍സ് എന്ന് വിശേഷിപ്പിക്കാറുണ്ട്. പില്ലോ പ്രിന്‍സസ് എന്നാണ് ചിലയിടങ്ങളില്‍ ബോട്ടം ലെസ്ബിയന്‍സിനെ വിശേഷിപ്പിക്കുന്നത്. ടോപ്പ്, ബോട്ടം സ്വഭാവങ്ങള്‍ ഒരുപോലെ പ്രകടിപ്പിക്കുന്നവരെ ആണ് സ്വിച്ച് അല്ലെങ്കില്‍ വേഴ്‌സറ്റയില്‍ ലെസ്ബിയന്‍സ് എന്ന് വിശേഷിപ്പിക്കുന്നത്. ഗേ സെക്‌സില്‍ ആണെങ്കിലും ലെസ്ബിയന്‍ സെക്‌സില്‍ ആണെങ്കിലും രണ്ട് ബോട്ടം ലവേഴ്‌സോ രണ്ട് ടോപ് ലവേഴ്‌സോ ഒത്തുപോകാന്‍ സാധ്യത കുറവാണ്. ഡോമിനന്റ്‌സബ്മിസ്സീവ് പങ്കാളികള്‍ക്ക് മാത്രമേ സന്തോഷകരമായ ഒരു ലൈംഗിക ജീവിതം സാധ്യമാവുകയുള്ളു. എന്നാല്‍ വേഴ്‌സറ്റയില്‍ സ്വഭാവം പ്രകടമാക്കുന്നവര്‍ക്ക് ആരുമായും ഒത്തുപോകാന്‍ സാധിക്കും.

എന്താണ് ട്രാന്‍സ് ജെന്‍ഡര്‍ എന്നതിന് കൃത്യമായ ഒരു മലയാളം പദം ഇതുവരെ ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഭിന്ന ലിംഗക്കാര്‍ എന്നോ ഉഭയലിംഗക്കാര്‍ എന്നോ ഒക്കെ വിളിക്കപ്പെടുന്നുണ്ടെങ്കിലും അവരുടെ അസ്തിത്വത്തെ വെളിപ്പെടുത്തുന്നതും അംഗീകരിക്കുന്നതും ആയ ഒരു പ്രയോഗം ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. പുരുഷ ശരീരത്തില്‍ കുടങ്ങിയ ഒരു സ്ത്രീയേയോ, സ്ത്രീ ശരീരത്തില്‍ കുടങ്ങിയ ഒരു പുരുഷനേയോ നമുക്ക് ട്രാന്‍സ് ജെന്‍ഡര്‍ എന്ന് പൊതുവേ വിളിക്കാം. ലിംഗമാറ്റ ശസ്ത്രക്രിയ വഴി ആണ്‍ ട്രാന്‍ല് ജെന്‍ഡറിന് ഒരു സ്ത്രീ ആകാം. തിരിച്ചും ഇത് സാധ്യമാണ്. ഇത്തരത്തില്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവരെ ആണ് ട്രാന്‍സ് സെക്ഷ്വല്‍സ് എന്ന് വിശേഷിപ്പിക്കുന്നത്. ഇവര്‍ക്ക് ആണ്‍പെണ്‍ ദ്വന്ദ്വങ്ങളില്‍ ഉള്ളതുപോലെയുള്ള ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനും സാധിക്കും. എന്നാല്‍ പ്രത്യുത്പാദനം സാധ്യമാവില്ല. കാഴ്ചയില്‍ സ്ത്രീയുടെ ശരീരഘടന തന്നെ ആയിരിക്കും ഷീമെയിലുകള്‍ക്ക്. എന്നാല്‍ അവരുടെ ലൈംഗികാവയവും പുരുഷന്റേതായിരിക്കും. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിലാണ് ഇവരെ പൊതുവെ ഉള്‍പ്പെടുത്താറുള്ളത്. എന്നാല്‍ ഇതിലും ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്.

ലൈംഗികാവയവങ്ങളുടെ കാര്യത്തില്‍ അസ്വാഭാവികതയുള്ളവരെ പൊതുവെ ഇന്റര്‍സെക്‌സ് എന്ന് വിശേഷിപ്പിക്കും. പുരുഷ ലൈംഗികാവയവും ഉള്ള സ്ത്രീയും സ്ത്രീ ലൈംഗികാവയവം ഉള്ള പുരുഷനും ഈ വിഭാഗത്തില്‍ തന്നെയാണ് പെടുന്നത്. ഒരുപക്ഷേ, സമൂഹത്തില്‍ ഏറ്റവും അധികം വിവേചനവും അപമാനവും എല്ലാം നേരിടേണ്ടി വന്നിട്ടുള്ളത്, അല്ലെങ്കില്‍ നേരിട്ടുകൊണ്ടിരിക്കുന്നത് ഇന്റര്‍സെക്‌സ് വിഭാഗത്തില്‍ പെടുന്നവരാണ്. പൗരന്മാര്‍ക്കിടയില്‍ ജാതി, മതം, വര്‍ഗം, രാഷ്ട്രീയം, പ്രാദേശികം, ഭാഷ തുടങ്ങിയ വിവേചനങ്ങളൊന്നും ഭരണഘടനാപരമായി അംഗീകരിക്കാത്ത ഒരു രാജ്യത്ത് ലൈംഗികതയുടെ പേരിലുള്ള ന്യൂനപക്ഷ താത്പര്യങ്ങളും സംരക്ഷിക്കപ്പെടണം എന്നാണു പരമോന്നത കോടതി ഇന്നും നീരീക്ഷിക്കുന്നത്. 

വിജയരാജമല്ലികയും എല്‍.ജി.ബി.റ്റി.ക്യൂ വികാര വിചാരങ്ങളും (ശ്രീനി)
Join WhatsApp News
ഇതിലെ കെണി ഒരു ഗോവണി 2019-09-13 07:06:59
 ഇ സുപ്രിംകോടതി വിദി വലിയൊരു കെണി തന്നെ. ഇത് കുറെ പേര്‍ക്ക് ആഗ്രഹ സാഫല്യത്തിന് ഒരു ഗോവണിയും. എന്ത് പറയുന്നു. ഇത്  അന്ത്യ കാലമോ? ഇങ്ങനെ പോയാല്‍ ദൈവത്തിന്‍റെ  അനുഗ്രഹം എങ്ങനെ പൂര്‍ത്തിയാകും. ' ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെയും .........' തുരു തുരാ കുട്ടികള്‍ ഉണ്ടാകണം എങ്കിലേ മതം നിലനില്‍ക്കുകയുള്ളൂ . ഒരു തംബെരുമായി കവല പ്രസംഗത്തിന് ഇറങ്ങണം. അലെങ്കില്‍ നമ്മുടെ ദൈവം തന്നെ അപകടത്തില്‍  അല്ലേ!
 mathew Houston. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക