Image

സിംഗപ്പൂരില്‍ എട്ടുനോമ്പ് തിരുനാളും വനിതാ ധ്യാനവും

Published on 12 September, 2019
സിംഗപ്പൂരില്‍ എട്ടുനോമ്പ് തിരുനാളും വനിതാ ധ്യാനവും

സിംഗപ്പൂര്‍: സീറോ മലബാര്‍ കാത്തലിക് സിംഗപ്പൂര്‍ കമ്യൂണിറ്റിയൂടെ നേതൃത്വത്തില്‍ വനിതകള്‍ക്കായി ധ്യാനവും പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിത്തിരുന്നാളും സെപ്റ്റംബര്‍ 7, 8 തീയതികളില്‍ വുഡ് ലാന്‍സിലുള്ള സെന്റ് ആന്റണീസ് ദേവാലയത്തില്‍ ആഘോഷിച്ചു.

രണ്ടു ദിവസത്തെ ധ്യാനത്തിന് ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ നേതൃത്വം നല്‍കി. പരിഷ്‌കൃതരെന്നു നമ്മള്‍ സ്വയം അവകാശപ്പെടുമ്പോഴും മാറിയ സാംസ്‌കാരിക പശ്ചാത്തലത്തിലും തിരക്കുപിടിച്ചതും സങ്കീര്‍ണവുമായ മെട്രോകോസ്‌മോപോളിറ്റന്‍ നഗര ജീവിതത്തില്‍ കുടുംബങ്ങളിലെ ക്രിസ്തീയമായ മൂല്യങ്ങളും ധാര്‍മികതയും പാരമ്പര്യങ്ങളും നിലനിര്‍ത്തുവാനും അത് വരും തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുവാനും ആരോഗ്യകരമായ കുടുംബബന്ധങ്ങളെ പരിപോഷിപ്പിക്കുവാനും മകള്‍, ഭാര്യ, അമ്മ, സഹോദരി, കൂട്ടുകാരി, എന്നീ നിലകളിലുള്ള സ്ത്രീയുടെ ഉത്തരവാദിത്വത്തിന്റെ മഹനീയതകള്‍ അദ്ദേഹം വിശദമായി പ്രതിപാദിച്ചു.

ആദ്യ ദിവസം ഫാ. സാം തടത്തില്‍ സ്വാഗതവും സമാപന ദിവസം എസ്എംസിഎസ് പ്രസിഡന്റ് ഡോ. റോയ് ജോസഫ് നന്ദിയും പറഞ്ഞു. ധ്യാനത്തോടനുബന്ധിച്ചു സീറോമലബാര്‍ കാത്തലിക് സിംഗപ്പൂര്‍  വനിതാ വിഭാഗത്തിന്റെ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഇതുമൂലം കൂടുതല്‍ സ്ത്രീപ്രാതിനിധ്യം ഉണ്ടാകും. ടങഇട വൈസ് പ്രസിഡന്റ് വിനീത തോമസ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്:ബിനോയ് വര്‍ഗീസ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക