Image

ഓണാശംസകള്‍ (ശങ്കര്‍ ഒറ്റപ്പാലം)

Published on 09 September, 2019
ഓണാശംസകള്‍ (ശങ്കര്‍ ഒറ്റപ്പാലം)
എന്‍ മലനാടിനെ ഒളിമയമാക്കും. ഉത്രാടപൊന്‍-പൂനിലാവേ…       
ജീവിതത്തോണിയേറി ജാലകവാതിലില്‍-
ഞാന്‍ നിന്നെയും കാത്തുനില്പ്പൂ…

വെണ്‍നിലാ-പൂത്തുലയും യാമങ്ങളില്‍
കൊഴിഞ്ഞുപോയെത്ര നഷ്ടവസന്തങ്ങള്‍..
എന്നകതാരിലെ സ്‌നേഹസാമ്രാജ്യത്തില്‍
പൂത്തുലഞ്ഞീടും ഒളിമിന്നുമോര്‍മ്മകള്‍
കുപ്പിവളകള്‍ ചിതറുമ്പോള്‍ നൊമ്പരമൊട്ടില്ല!!
പൊള്ളലേല്പ്പിക്കാത്ത പൂത്തിരിജ്വാലകള്‍!!

പ്രകൃതി മനോഹരം, നാടെങ്ങും പൂക്കളം
പൂവിളി എങ്ങും ഉയര്‍ന്നീടട്ടെ..
ഓണത്തിന്‍, പൊന്‍ പുലരിയിലൊത്തിരി-
പുത്തന്‍ പുളകമതുതിരട്ടെ.

സമത്വസുന്ദര നം മലനാട്ടില്‍
എങ്ങും ഓണനിലാവു പരക്കട്ടെ
സ്‌നേഹത്തിന്‍ പൊന്‍താലത്തില്‍
എന്നും നന്മകള്‍ നിറയട്ടെ.

********


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക