Image

മൂല്യമാലിക 11 - എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ Published on 06 May, 2012
മൂല്യമാലിക 11 - എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍

99. നമ്മോടു ചെയ്യുവാനിഛിച്ചിടും പോലെ
നാമും ചെയ്യേണ മപരനോടും
കിട്ടും പ്രതിഫല പ്രതീക്ഷയോരാതെ
കര്‍മ്മങ്ങള്‍ നിഷ്‌ക്കര്‍ഷം ചെയ്കവേണം.

100. താരാതലത്തിലൊരു പക്ഷികണക്കു പാരാ –
വാരത്തിലൊരു ചെറുമത്സ്യവുമെന്നപോലെ
പോരുന്ന മര്‍ത്യനു കരയ്ക്കു മനുഷ്യനായി
തീരുന്നതിന്നിതുവരെ കഴിയാത്തതെന്തേ?

101. ശാസ്ത്രങ്ങളൊത്തിരി വളര്‍ന്നതു സത്യമെന്നു
ശസ്ത്രങ്ങളുച്ചതരമാര്‍ത്തു വിളിച്ചിടുമ്പോള്‍
പണ്ടത്തെ നാളുകളെയോര്‍ത്തു കരഞ്ഞിടാനും
ഉണ്ടിന്നു കാരണമനേകമനേകമായി.

102. രോഗം കഴിഞ്ഞു സുഖമുള്ളവരായിടുമ്പോള്‍
യാഗം കഴിക്കുവതിനുത്സുകരാരു പാരില്‍?
ഭാഗം ലഭിച്ചു ധനപുഷ്‌ക്കലരായിടുമ്പോള്‍
വേഗം പിതാക്കളെ മറക്കുകയാണു നമ്മള്‍!

103. ഇന്നുള്ളതൊക്കെയിതിനോടകമുള്ളതല്ല
അന്നുള്ളതൊക്കെ ഇവിടെങ്ങു മറന്നുപോയി ?
ഒന്നുള്ളതാണരിയപൂര്‍വ്വ മഹത്വരാജി
ഒന്നും വിടാതെ ശിവനേ, കിടയറ്റുപോയി!
മൂല്യമാലിക 11 - എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക