Image

കുമ്മനം രാജശേഖരന്റെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം സെപ്റ്റംബര്‍ 12 മുതല്‍

Published on 07 September, 2019
കുമ്മനം രാജശേഖരന്റെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം സെപ്റ്റംബര്‍ 12 മുതല്‍


മെല്‍ബണ്‍: ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സെപ്റ്റംബര്‍ 12 ന് മെല്‍ബണില്‍ എത്തും. കേരള ഹിന്ദു സൊസൈറ്റിയുടെ ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന അദ്ദേഹം മെല്‍ബണിലും സിസ്‌നിയിലുമായി ഒരു ഡസനോളം പരിപാടികളില്‍ കൂടി പങ്കെടുക്കും .

12 ന് വിക്ടോറിയ പാര്‍ലമെന്റ് സന്ദര്‍ശിക്കുന്ന കുമ്മനം അന്നു തന്നെ ഇന്ത്യന്‍ ഡോക്ടര്‍മാരുടെ യോഗത്തിലും പങ്കെടുക്കും. 13 ന് ഓസ്‌ട്രേലിയയിലെ ആദ്യത്തെ ഹിന്ദു പാര്‍ലമെന്റ് അംഗം കൗശല്യ വഗേല യുമായി കൂടിക്കാഴ്ച നടത്തും . 14 ന് ഓവര്‍സീസ് ഫ്രണ്ട് ഓഫ് ബിജെപി യുടെ പരിപാടിയിലും വിശ്വ ഹിന്ദു പരിഷത്തിന്റെ രക്ഷാ ബന്ധന്‍ ചടങ്ങിലും പങ്കെടുക്കും. 15 ന് മെല്‍ബണ്‍ ഹിന്ദു സൊസൈറ്റി യുടെ ഓണാഘോഷത്തിലും ഹിന്ദു സ്വയം സേവക് സംഘ് ശാഖയിലും പകെടുക്കും. 16 ന് ഇന്ത്യന്‍ കോണ്‍സുലേറ്റും 17 ന് ഗീലോങ് ഇസ്‌ക്കാണ്‍ ഗോ ശാലയും കുമ്മനം സന്ദര്‍ശിക്കും. 18 മുതല്‍ 20 വരെ സിഡ്‌നിയില്‍ വിവിധ സംഘടനകളുടെ പരിപാടിയില്‍ പങ്കെടുക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക