Image

ബേബി ഊരാളില്‍, ശശിധരന്‍ നായര്‍, ജോണ്‍ ടൈറ്റസ്, ഫോമായുടെ ഇടക്കാല തിരഞ്ഞെടുപ്പ് കമ്മീഷണന്മാര്‍

(പന്തളം ബിജു തോമസ്, പി ആര്‍. ഓ) Published on 27 August, 2019
ബേബി ഊരാളില്‍, ശശിധരന്‍ നായര്‍, ജോണ്‍ ടൈറ്റസ്, ഫോമായുടെ ഇടക്കാല തിരഞ്ഞെടുപ്പ് കമ്മീഷണന്മാര്‍
ഡാളസ്: ഫോമായുടെ ജനറല്‍ ബോഡിയുടെ ഭാഗമായി, ഒഴുവു വരുന്ന സ്ഥാനങ്ങളിലേക്ക്, ഇലക്ഷന്‍ ആവശ്യമെങ്കില്‍ അതിന്റെ നടപടിക്രമങ്ങള്‍ക്കായി ഫോമാ ഇടക്കാല തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിച്ചു. ബേബി ഊരാളിലിനെ ചീഫ് ഇലക്ഷന്‍ കമ്മീഷണറായും , ശശിധരന്‍ നായര്‍, ജോണ്‍ ടൈറ്റസ് എന്നിവരെ ഇലക്ഷന്‍ കമ്മീഷണറന്മാരായും ഫോമാ എക്‌സിക്യൂട്ടീവ് നിയമിച്ചു. മൂവരും ഫോമായുടെ മുന്‍ പ്രെസിഡന്റന്മാരായി സേവനമനുഷ്ഠിച്ചിരുന്നവരാണ്. പുതുക്കിയ ബൈലോ പ്രകാരം ഈ ഇടക്കാല തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാലാവധി മൂന്നുമാസമാണ്.

ഫോമായുടെ വളര്‍ച്ചയില്‍ അമരത്തു നിന്നു പങ്കാളികളായ ഇവര്‍ നയിക്കുന്ന പ്രധാനകാര്യങ്ങളെല്ലാം, പ്രാഗത്ഭ്യമികവുകൊണ്ടും, പ്രവര്‍ത്തനപരിചയം കൊണ്ടും, സമ്പൂര്‍ണ്ണവിജയം കൈവരിക്കുന്നുണ്ട്. ഒക്ടോബര്‍ മാസം ഇരുപത്തിയാറാം തീയതി ശനിയാഴ്ച, തികച്ചും ജനാധിപത്യമായ രീതിയില്‍ നടക്കുന്ന പൊതുയോഗ നടപടിക്രമങ്ങളില്‍, വോട്ടെടുപ്പ് ആവശ്യമെങ്കില്‍, അത് സുതാര്യതയോടും, സൂക്ഷ്മതയോടും, വിശ്വാസതയോടും നടത്തുവാന്‍ കഴിയുമെന്നും, ഇതിനാവശ്യമായ എല്ലാക്കാര്യങ്ങളും ഇവരുടെ കയ്യില്‍ ഭദ്രമായിരിക്കുമെന്നും പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ തന്റെ അഭിന്ദനകുറുപ്പില്‍ വ്യക്തമാക്കി.

ഫോമായുടെ അടുത്ത ജനറല്‍ ബോഡി മീറ്റിങ്ങിന്റെ അജണ്ടയും, അറിയിപ്പുകളും ഇതിനോടകം എല്ലാ മെമ്പര്‍ അസ്സോസിയേഷനുകള്‍ക്കും അയച്ചുകൊടുത്തിട്ടുണ്ടന്ന് ജനെറല്‍ സെക്രെട്ടറി ജോസ് ഏബ്രഹാം അറിയിച്ചു. ഫോമാ വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ട്രഷറര്‍ ഷിനു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നീ എക്‌സിക്യൂട്ടീവുകളും, പുതുതായി തിരഞ്ഞെടുത്ത ഇടക്കാല തിരഞ്ഞെടുപ്പ് കമ്മീഷണന്മാരെ ആശംസിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക