കൊല്ലം : പത്തനാപുരത്ത് സിപിഎം - സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ നടുറോഡില്‍ ഏറ്റുമുട്ടി. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അടക്കം ആറ് പേര്‍ക്ക് പരുക്കേറ്റു.
പൊലീസ് ജീപ്പും സ്വകാര്യ വാഹനങ്ങളും പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പ്രാദേശിക പ്രശ്നങ്ങളാണ് സംഘര്‍ഷത്തിനു കാരണമെന്നാണ് സൂചന.