Image

ലെയ്റ്റി കൗണ്‍സില്‍ പ്രവര്‍ത്തനരേഖയും പഠനറിപ്പോര്‍ട്ടും സിബിസിഐയ്ക്ക് സമര്‍പ്പിച്ചു

Published on 20 August, 2019
 ലെയ്റ്റി കൗണ്‍സില്‍ പ്രവര്‍ത്തനരേഖയും പഠനറിപ്പോര്‍ട്ടും സിബിസിഐയ്ക്ക് സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സിലിന്റെ പ്രവര്‍ത്തനരേഖയും െ്രെകസ്തവ സമൂഹം നേരിടുന്ന വിവിധ വിഷയങ്ങളെക്കുറിച്ചുള്ള പഠനറിപ്പോര്‍ട്ടുകളും സിബിസിഐയ്ക്ക് സമര്‍പ്പിച്ചു. ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന് റിപ്പോര്‍ട്ടുകള്‍ കൈമാറി.



ലാറ്റിന്‍, സീറോ മലബാര്‍ സഭ, സീറോ മലങ്കര സഭ എന്നീ മൂന്നു റീത്തുകളിലായുള്ള ഭാരത കത്തോലിക്കാസഭയുടെ 14 റീജിയന്‍ കൗണ്‍സിലുകളിലേയും 174 രൂപതകളിലെയും അല്മായ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. ദളിത് െ്രെകസ്തവസംവരണം, ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ ആനുപാതിക പങ്കാളിത്തം, ഭരണഘടനാപരമായ ന്യൂനപക്ഷ അവകാശങ്ങള്‍, കത്തോലിക്കാസഭയുടെ രാഷ്ട്രീയ സാമൂഹ്യനിലപാടുകള്‍, കാര്‍ഷിക മേഖലയിലെ പ്രതിസന്ധി എന്നിവയെക്കുറിച്ച് ലെയ്റ്റി കൗണ്‍സില്‍ ഇന്ത്യയുടെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ ചര്‍ച്ചകളും പഠനങ്ങളും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.



സഭയുടെ മുഖ്യധാരയില്‍ അല്മായ പ്രാതിനിധ്യവും പങ്കാളിത്തവും ഉറപ്പാക്കുന്നതിനും വിവിധ െ്രെകസ്തവ വിഭാഗങ്ങളുടെയും െ്രെകസ്തവസംഘടനകളുടെയും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള നിര്‍ദ്ദേശങ്ങളും പഠനറിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന് ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

 

ഷെവലിയര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍
സെക്രട്ടറി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക