Image

ഉത്തരേന്ത്യയില്‍ അഞ്ച്‌ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു

Published on 20 August, 2019
ഉത്തരേന്ത്യയില്‍ അഞ്ച്‌ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ശക്തമായ മഴ തുടരുന്നു. പ്രളയത്തില്‍ അഞ്ച്‌ സംസ്ഥാനങ്ങളില്‍ നിന്നായി മരണസംഖ്യ 58ല്‍ കവിഞ്ഞു. മണ്ണിടിച്ചിലിലും നിരവധിപേരെ കാണാതായി. മരണനിരക്ക്‌ ഇനിയും ഉയരാനാണ്‌ സാധ്യത.

ഹിമാചല്‍ പ്രദേശ്‌, ഉത്തരാഖണ്ഡ്‌, പഞ്ചാബ്‌, ഹരിയാന, ജമ്മുകശ്‌മീര്‍ എന്നീ സംസ്ഥാനങ്ങളിലാണ്‌ കനത്ത മഴ തുടരുന്നത്‌. പ്രളയക്കെടുതിയില്‍ കനത്ത നാശനഷ്ടങ്ങളാണ്‌ ഉണ്ടായികൊണ്ടിരിക്കുന്നത്‌. 

നിലവിലെ വിവരത്തില്‍ ഇവിടെ നിരവധി സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുകയാണ്‌. ഗതാഗത തടസ്സവും ഉണ്ട്‌.

ന്യൂഡല്‍ഹില്‍ യമുനാനദിയില്‍ ജലനിരപ്പ്‌ ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്ന്‌ പതിനായിരക്കണക്കിന്‌ പേരെ പ്രദേശത്ത്‌ നിന്നും ഒഴിപ്പിക്കുകയാണ്‌. താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.

ഹരിയാനയിലെ ഹത്‌നികുണ്ഡ്‌ അണക്കെട്ടില്‍ നിന്നും കൂടുതല്‍ വെള്ളം പുറത്തുവിട്ടതിനെത്തുടര്‍ന്നാണ്‌ യമുനയില്‍ വെള്ളമുയര്‍ന്നത്‌.

 ഉത്തരാഖണ്ഡില്‍ മൂന്നുദിവസമായി പെയ്യുന്ന മഴ ഇപ്പോഴും തുടരുകയാണ്‌. ഉത്തര്‍പ്രദേശ്‌., മധ്യപ്രദേശ്‌, ഛത്തിസ്‌ഘണ്ഡ്‌, ബിഹാര്‍ സംസ്ഥാനങ്ങളിലും കനത്ത മഴയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക