Image

ഓണത്തിന് ഗള്‍ഫില്‍നിന്നു കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്തും: വി.മുരളീധരന്‍

Published on 18 August, 2019
ഓണത്തിന് ഗള്‍ഫില്‍നിന്നു കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്തും: വി.മുരളീധരന്‍


കൊച്ചി ന്മ ഓണക്കാലത്ത് ഗള്‍ഫില്‍നിന്നു കേരളത്തിലേക്കു കൂടുതല്‍ വിമാന സര്‍വീസുകള്‍ ഉണ്ടാവുമെന്നു വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. . ഇക്കാര്യം കേന്ദ്ര വ്യോമയാന മന്ത്രി അറിയിച്ചതായി മുരളീധരന്‍ വ്യക്തമാക്കി. ‘ഉല്‍സവ  അവധി കാലങ്ങളിലെല്ലാം ഇത്തരത്തില്‍ വിദേശത്തുനിന്നു കേരളത്തിലേക്ക് പ്രത്യേക സര്‍വീസുകള്‍ നടത്തി വിമാന ടിക്കറ്റ് നിരക്ക് വര്‍ധന നിയന്ത്രിക്കാമെന്നും വ്യോമയാന മന്ത്രി കേരളത്തിലെ എംപിമാര്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ നിന്നു യൂറോപ്പിലേക്ക് ഗള്‍ഫ് വഴി അല്ലാതെ നേരിട്ട് കണക്ടിവിറ്റി നല്‍കുന്ന വിമാന സര്‍വീസ് വേണമെന്ന ആവശ്യവും അദ്ദേഹം അംഗീകരിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് പഠിച്ചു നടപടി സ്വീകരിക്കാന്‍ നിര്‍ദേശവും നല്‍കി’ വി.മുരളീധരന്‍ വ്യക്തമാക്കി. പ്രവാസി ലീഗല്‍ സെല്‍ 10ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക