Image

മലപ്പുറത്ത് 23 ദുരിതാശ്വാസ ക്യാമ്ബുകള്‍ അടച്ചുപൂട്ടി

Published on 18 August, 2019
മലപ്പുറത്ത് 23 ദുരിതാശ്വാസ ക്യാമ്ബുകള്‍ അടച്ചുപൂട്ടി

നിലമ്ബൂര്‍ : മഴക്കെടുതിയെ തുടര്‍ന്ന് മലപ്പുറത്ത് ആരംഭിച്ച ദുരിതാശ്വാസ ക്യാമ്ബുകള്‍ വെട്ടിക്കുറക്കുന്നു. ഇന്നലെ 23 ക്യാമ്ബുകളുടെ പ്രവര്‍ത്തനമാണ് നിര്‍ത്തിവെച്ചത് . നിലവില്‍ പ്രവര്‍ത്തിക്കുന്നത് 21 ക്യാമ്ബുകള്‍ മാത്രമാണ് . മറ്റ് ക്യാമ്ബുകളിലേക്ക് മാറാന്‍ അന്തേവാസികള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് . ക്യാമ്ബുകളില്‍ സൗകര്യമില്ലാത്തതിനാല്‍ പലരും വാസയോഗ്യമല്ലാത്ത വീടുകളിലേക്ക് മടങ്ങേണ്ടി വരുന്ന അവസ്ഥയാണുള്ളത് .


ക്യാമ്ബുകളില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത് ഇന്നത്തോട് കൂടി വിടുകള്‍ വാസയോഗ്യമാക്കി അവരെ മടക്കിയയക്കണമെന്നായിരുന്നു. പഞ്ചായത്ത് അധികൃതര്‍ക്കും ഇതു സംബന്ധിച്ച്‌ നിര്‍ദ്ദേശവും നല്‍കിയരുന്നു. മാത്രമല്ല സ്‌കൂളുകളില്‍ നാളെ മുതല്‍ അദ്ധ്യയനം ആരംഭിക്കുകയാണ് . പക്ഷേ എല്ലാവര്‍ക്കും ഇപ്പേഴും വീടുകളിലേക്ക് മടങ്ങാനുള്ള സാഹചര്യമില്ല. പലരുടെയും വീടുകളില്‍ ഇപ്പോഴും ചെളി കെട്ടിക്കിടക്കുന്ന സ്ഥിതിവിശേഷമാണുള്ളത് . അതേസമയം മറ്റു ക്യാമ്ബുകളിലേക്ക് മാറാന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും അതും അന്തേവാസികള്‍ക്ക് പ്രയാസം സൃഷ്ടിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക