Image

കെ എച്ച് എന്‍ എ കണ്‍വന്‍ഷന്‍: സാജന്‍ പിള്ള വിശിഷ്ടാതിഥി

Published on 17 August, 2019
കെ എച്ച് എന്‍ എ കണ്‍വന്‍ഷന്‍: സാജന്‍ പിള്ള വിശിഷ്ടാതിഥി


ന്യൂജഴ്സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് കണ്‍വെന്‍ഷന്‍ സാജന്‍ പിള്ള വിശിഷ്ടാതിഥി. കാലിഫോര്‍ണിയയിലെ അലിസോ വീയേഹോ ആസ്ഥാനവും കേരളത്തില്‍ ആഴത്തിലുള്ള വേരുകളുമുള്ള യുഎസ്ടി ഗ്ലോബല്‍ (യുഎസ്ടി) എന്ന ഐടി സ്ഥാപനത്തിന്റെ സിഇഒ-ആയിരുന്നു സാജന്‍ പിള്ള. പരിചരണം, സാങ്കേതികവിദ്യ എന്നിവ സംയോജിപ്പിച്ച് മുതിര്‍ന്ന പൗരന്മാര്‍ക്ക് ഗാര്‍ഹിക സേവനങ്ങള്‍ നല്‍കുന്ന സംരംഭമായ എസ്പി ലൈഫ് കെയറിന്റെ ചെയര്‍മാനും പുതിയ സംരംഭങ്ങളെ പിന്തുണയ്ക്കാനുള്ള സീസണ്‍ ടു വെഞ്ചേഴ്സിന്റെ സി ഇ ഒ യും ആണ്്്

നിരവധി രാജ്യങ്ങളില്‍ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ സാമൂഹ്യമാറ്റത്തിന് വഴിയൊരുക്കിയ മലയാളിയായ സാജന്‍ പിള്ളയെ അമേരിക്കയിലെ ഇക്കൊല്ലത്തെ മികച്ച നൂറു സിഇഒ-മാരിലൊരാളായി തൊഴില്‍-നിയമന മേഖലയില്‍ ലോകത്തെ ഏറ്റവും പ്രശസ്ത സ്ഥാപനങ്ങളിലൊന്നായ ഗ്ലാസ്ഡോര്‍ തെരഞ്ഞെടുത്തിരുന്നു.

പതിനാലു ജീവനക്കാരുമായി തുടങ്ങി 19 വര്‍ഷത്തിനുള്ളില്‍ 21 രാജ്യങ്ങളിലായി പതിനയ്യായിരത്തിലേറെ ജീവനക്കാരുള്ള മഹത്തായ സ്ഥാപനമായി മാറിയ യുഎസ്ടി ഗ്ലോബലിന്റെ വളര്‍ച്ചയില്‍ പ്രമുഖ സ്ഥാനമാണ് സാജന്‍ പിള്ളയ്ക്കുള്ളത്. കേരളത്തിലെ ആദ്യ യൂണികോണ്‍ സ്ഥാപനമാണ് യുഎസ്ടി. ഉയര്‍ച്ചയ്ക്കൊപ്പം യുഎസ്ടിയില്‍ നൂതനത്വവും സുതാര്യതയും മികച്ച തൊഴില്‍സംസ്‌കാരവും സാജന്‍ പിള്ളയ്ക്ക് കൊണ്ടുവരാന്‍ കഴിഞ്ഞു. സ്ഥാനമൊഴിഞ്ഞെങ്കിലും കമ്പനിയുടെ ഡയറക്ടറായി അദ്ദേഹം തുടരുന്നുണ്ട്. ഫോര്‍ച്യൂണ്‍ 500 -ലെ സ്ഥാപനങ്ങളടക്കം ലോകത്തിലെ ആയിരത്തോളം പ്രമുഖ കമ്പനികള്‍ക്ക് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിങ്ങും ഡിജിറ്റല്‍ സേവനവും നല്‍കുന്നത് യുഎസ്ടിയാണ്. തിരുവനന്തപുരമാണ് യുഎസ്ടിയുടെ ഇന്ത്യയിലെ പ്രധാന കേന്ദ്രം.

തിരുവനന്തപുരം ഗവ എന്‍ജിനീയറിംഗ് കോളജില്‍നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദമെടുത്ത സാജന്‍ ഇന്ത്യയില്‍ സോഫ്റ്റ്ടെക് സിസ്റ്റംസ് എന്ന സ്ഥാപനത്തിനു തുടക്കമിട്ടു. അമേരിക്കയിലെ പ്രമുഖ സോഫ്റ്റ്വെയര്‍ കമ്പനികളായ എംസിഐ ടെലികമ്യൂണിക്കേഷന്‍സ്, ടാനിങ് സിസ്റ്റംസ് എന്നിവയില്‍ പ്രധാന പദവികള്‍ വഹിച്ചശേഷമാണ് യുഎസ്ടി-യിലെത്തുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ അദ്ദേഹം കാലിഫോര്‍ണിയ സയന്‍സ് സെന്റര്‍, ഗ്ലോബല്‍ വൈറസ് നെറ്റ്വര്‍ക്ക്, മെക്സിക്കോയിലെ സെന്‍ട്രോ ഫോക്സ്, പീസ് വണ്‍ഡേ എന്നിവയുടെ ബോര്‍ഡംഗമാണ്. ഇന്റര്‍നെറ്റ് കമ്പ്യൂട്ടിങ്, ഡേറ്റാ സിസ്റ്റം എന്നിവയില്‍ നിരവധി പേറ്റന്റുകളും .സ്വന്തമായുണ്ട്. തൊഴില്‍ പരിശീലനത്തിനുള്ള സ്റ്റെം കണക്ടര്‍ എന്ന പ്രമുഖ അമേരിക്കന്‍ സ്ഥാപനം അദ്ദേഹത്തെ 100 മികച്ച സിഇഒമാരിലൊരാളായി തെരഞ്ഞെടുത്തിരുന്നു. സ്റ്റെം ഡൈവേഴ്സിറ്റി കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ അദ്ദേഹം അമേരിക്കയിലെ ന്യൂനപക്ഷവിഭാഗത്തില്‍പെട്ട ആയിരം വനിതകള്‍ക്ക് ഐടി പരിശീലനം നല്‍കിയത് ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിരുന്നു.

സാജന്‍ പിള്ളയുടെ സാന്നിധ്യം ആഗസറ്റ് 30 മുതല്‍ സെപ്റ്റമ്പര്‍ 2 വരെ ന്യുജഴ്സിയിലെ ചെറിഹില്‍ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടക്കുന്ന കണ്‍വന്‍ഷന്റെ മാറ്റ് വര്‍ധിപ്പുക്കുമെന്ന് പ്രസിഡന്റ് ഡോ രേഖാ മോനോന്‍ പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക