Image

രക്ഷാപ്രവര്‍ത്തനത്തിനിടെ മരണപ്പെട്ട പ്രവാസിയുടെ കുടുംബത്തെ ആശ്വസിപ്പിച്ച്‌ മോഹന്‍ലാല്‍; അബ്ദുള്‍ റസാഖിന്റെ മക്കളുടെ പഠനചെലവുകള്‍ ഏറ്റെടുത്തു

Published on 17 August, 2019
രക്ഷാപ്രവര്‍ത്തനത്തിനിടെ മരണപ്പെട്ട പ്രവാസിയുടെ കുടുംബത്തെ ആശ്വസിപ്പിച്ച്‌ മോഹന്‍ലാല്‍; അബ്ദുള്‍ റസാഖിന്റെ മക്കളുടെ പഠനചെലവുകള്‍ ഏറ്റെടുത്തു

മലപ്പുറം: പ്രളയത്തിനിടെ വെള്ളക്കെട്ടില്‍ മുങ്ങിത്താഴ്ന്ന കുട്ടികളെ രക്ഷിച്ച്‌ മരണത്തിന് കീഴടങ്ങിയ പ്രവാസി യുവാവ് അബ്ദുള്‍ റസാഖിന്റെ മക്കളെ ആശ്വസിപ്പിച്ച്‌ മോഹന്‍ലാല്‍. മലപ്പുറം കാരത്തൂര്‍ സ്വദേശിയായ അബ്ദുല്‍ റസാഖിന്റെ കുടുംബത്തിന് മോഹന്‍ലാലിന്റെ സംഘടനയായ വിശ്വശാന്തി സഹായഹസ്തം നീട്ടിയിരിക്കുകയാണ്. വെള്ളക്കട്ടില്‍ വീണ സഹോദരന്റെ മക്കളായ നിഹാന്‍, അലാഹുദ്ദീന്‍ എന്നിവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അബ്ദുള്‍ റസാഖിന്റെ മരണം.


ഈ കണ്ണീര്‍ വാര്‍ത്ത ചര്‍ച്ചയായതോടെ വിശ്വശാന്തിയുടെ ഡയറക്ടര്‍ മേജര്‍ രവിയും മറ്റു സംഘാടകരും മോഹന്‍ലാലിന്റെ നിര്‍ദേശപ്രകാരം അബ്ദുല്‍ റസാഖിന്റെ കുടുംബത്തെ സന്ദര്‍ശിക്കുകയും ചെയ്തു. അബ്ദുള്‍ റസാഖിന്റെ ഭവനത്തിലെത്തി അടിയന്തര സാമ്ബത്തിക സഹായമായി ഒരു ലക്ഷം രൂപയുടെ ചെക്ക് നല്‍കുകയും പതിനൊന്നാം ക്ലാസിലും ഒമ്ബതാം ക്ലാസിലും പഠിക്കുന്ന റസാഖിന്റെ കുട്ടികളുടെ ഡിഗ്രി വരെയുള്ള തുടര്‍ വിദ്യാഭ്യാസചിലവുകള്‍ വിശ്വശാന്തി ഏറ്റെടുക്കുകയും ചെയ്തു.


റസാഖിന്റെ കുട്ടികളെ ഫോണിലൂടെ വിളിച്ചു സാന്ത്വനിപ്പിക്കാനും മോഹന്‍ലാല്‍ മറന്നില്ല. നേരത്തെ പ്രളയത്തില്‍ വിടപറഞ്ഞ ലിനുവിന്റെ കുടുംബത്തിനും മോഹന്‍ലാല്‍ സഹായം നല്‍കിയിരുന്നു.


കുട്ടികളെ വെള്ളത്തില്‍ നിന്നും രക്ഷപ്പെടുത്തിയ അബ്ദുള്‍ റസാഖ് കുഴഞ്ഞു വീണാണ് മരിച്ചത്. ഗള്‍ഫില്‍ ജോലിയുള്ള റസാഖ് മടങ്ങാനിരിക്കെയാണ് ദാരുണമായ സംഭവം ഉണ്ടായത്.

Join WhatsApp News
josecheripuram 2019-08-17 13:14:13
I agree with all the help the Movie Stars do&Bless their Goodness.The problems are still there,as I said before,and It did't come in E M.Who caused this they will have to pay for this.Not me others. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക