Image

40 വര്‍ഷത്തിലൊരിക്കല്‍ ദര്‍ശനം നല്‍കുന്ന അത്തിവര്‍ദര്‍: ദര്‍ശനം തേടി നയന്‍സും വിഘ്‌നേഷ് ശിവനും

Published on 16 August, 2019
40 വര്‍ഷത്തിലൊരിക്കല്‍ ദര്‍ശനം നല്‍കുന്ന അത്തിവര്‍ദര്‍: ദര്‍ശനം തേടി നയന്‍സും വിഘ്‌നേഷ് ശിവനും
കാഞ്ചീപുരത്തെ പ്രശസ്തമായ ശ്രീ ദേവരാജ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടി നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും. ഏറെ പ്രത്യേകതകളുള്ള ഒരു ക്ഷേത്രമാണിത്. 40 വര്‍ഷംകൂടുമ്പോഴാണ് ഇതിലെ പ്രദാന പ്രതിഷ്ഠയായ അത്തി വര്‍ദര്‍ പെരുമാളിനെ ദര്‍ശിക്കാന്‍ ഭക്തര്‍ക്ക് അവസരം ലഭിക്കുന്നത്.

ക്ഷേത്രക്കുളത്തില്‍ സൂക്ഷിച്ചിരിക്കുന്ന അത്തിവര്‍ദര്‍ വിഗ്രഹം 40 വര്‍ഷം കൂടുമ്പോഴാണ് പുറത്തെടുക്കുന്നത്. പിന്നീട് 45 ദിവസം ഭക്തര്‍ക്ക് ദര്‍ശനതത്#ിന് അവസരം നല്‍കും. നാലു പതിറ്റാണ്ടുകള്‍ക്ക് ശേഷം ഈ വര്‍ഷം ജൂലൈ ഒന്നിനാണ് അത്തി വര്‍ദര്‍ ദര്‍ശനത്തിനായി ക്ഷേത്രം തുറന്നു കൊടുത്തിരിക്കുന്നത്. വിഘ്‌നേശിനൊപ്പം ക്ഷേത്ര ദര്‍ശനത്തിനത്തിയ നയന്‍സിന്റെ ഫോട്ടോയും വീഡിയോയും സോഷ്യല്‍ മീഡിയായില്‍ വൈറല്‍ ആവുകയാണ്.

കഴിഞ്ഞ ദിവസം സൂപ്പര്‍ രജനീകാന്തും നടി തൃഷയും ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. രജനീകാന്ത് ഭാര്യയ്‌ക്കൊപ്പമാണ് ക്ഷേത്രത്തിലെത്തിയത്.

ചിരഞ്ജീവി ചിത്രം "സൈ രാ' ,  വിജയ് നായകനാകുന്ന ബീഗിള്‍, രജനിക്കൊപ്പം ദര്‍ബാര്‍ എന്നിവയാണ് നയന്‍സിന്റെ പുതിയ ചിത്രങ്ങള്‍. ഇതു നാലാം തവണയായണ് നയന്‍താര രജനീകാന്തിന്റെ നായികയായി വേഷമിടുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന "ലവ്, ആക്ഷന്‍, ഡ്രമാ'യാണ് നയന്‍സിന്റേതായി മലയാളത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന മലയാള ചിത്രം. നിവിന്‍ പോളിയാണ് ചിത്രത്തില്‍ നായകന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക