Image

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം തിയ്യേറ്ററുകളിലേക്ക് !!! ആകാംക്ഷയിൽ ആരാധകർ

Published on 14 August, 2019
മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം തിയ്യേറ്ററുകളിലേക്ക് !!! ആകാംക്ഷയിൽ ആരാധകർ

വീരോടെയുള്ള മാമാങ്കത്തിലെ മമ്മൂട്ടിയുടെ വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. ചരിത്രത്തെ വെള്ളിത്തിരയിൽ എത്തിക്കുന്നത് എം പദ്മകുമാറാണ്. ചിത്രത്തിന്റെ അവസാനഘട്ട ജോലികൾ നടക്കുകയാണ്. വമ്പൻ താരനിരയിൽ എത്തുന്ന ചിത്രത്തിന്റെ പോസ്റ്ററുകൾക്ക് സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞ സ്വീകാര്യത ലഭിച്ചിരുന്നു. അണിയറയില്‍ ഒരുങ്ങുന്നതിനിടെ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച പുതിയ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. ഒക്ടോബര്‍ ഏട്ടിന് ബിഗ് ബഡ്ജറ്റ് ചിത്രം തിയ്യേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.എന്നാൽ ഇത് ഔദ്യോഗികമായി സ്ഥിതികരണം അണിയറ പ്രവർത്തകർ അറിയിച്ചിട്ടില്ല. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്.

 Related image

തിരുനാവായ മണപ്പുറത്ത് 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മാമാങ്കം പ്രമേയമാക്കിയാണ് സിനിമ ഒരുക്കുന്നതെന്ന് അറിയുന്നു. മമ്മൂക്കയ്‌ക്കൊപ്പം ചന്ദ്രോത്ത് പണിക്കരായി ഉണ്ണി മുകുന്ദനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അനു സിത്താര. പ്രചി തെഹ്ലന്‍,കനിഹ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍. വലിയ മുതല്‍ മുടക്കിലാണ് ബ്രഹ്മാണ്ഡ ചിത്രം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക