Image

മഴക്കെടുതിയില്‍ കേരളത്തിന് വേണ്ടി ഒന്നും ചെയ്തില്ല; വിമര്‍ശകര്‍ക്ക് ഉഗ്രന്‍ മറുപടി നല്‍കി നിത്യ മേനോന്‍

Published on 12 August, 2019
മഴക്കെടുതിയില്‍ കേരളത്തിന് വേണ്ടി ഒന്നും ചെയ്തില്ല; വിമര്‍ശകര്‍ക്ക് ഉഗ്രന്‍ മറുപടി നല്‍കി നിത്യ മേനോന്‍

സംസ്ഥാനത്ത് ഉണ്ടായ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ഒന്നും ചെയ്തില്ല


എന്ന് വിമര്‍ശനമുന്നയിക്കുന്നവര്‍ക്ക് മറുപടിയുമായി നടി നിത്യ മേനോന്‍. താരത്തിന്റെ ബോളിവുഡ് ചിത്രം മിഷന്‍ മംഗളിന്റെ പ്രമോഷന്‍ പരിപാടികളുടെ ഭാഗമായി ഫേസ്‍ബുക്കില്‍ പോസ്റ്റ് ചെയ്‍ത ചിത്രങ്ങള്‍ക്ക് താഴെയാണ് വിമര്‍ശനങ്ങള്‍ നിറഞ്ഞത്. ഇവര്‍ക്ക് താരം കൊടുത്ത മറുപടിയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.


താന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഫേസ്‍ബുക്കില്‍ പോസ്റ്റ് ചെയ്യാറില്ലെന്നും, അത്തരം പബ്ലിസിറ്റിക്ക് വേണ്ടിയാണ് നിങ്ങള്‍ ഒരാളെ സഹായിക്കുന്നതെങ്കില്‍ അതില്‍ അര്‍ത്ഥമില്ലെന്നും നിത്യാ മേനോന്‍ പറഞ്ഞു. ഫേസ്‍ബുക്കില്‍ പോസ്റ്റ് ചെയ്‍ത വീഡിയോയിലൂടെയാണ് നിത്യ ഇക്കാര്യം വ്യക്തമാക്കിയത്. മറ്റുള്ളവരെ വിമര്‍ശിക്കുന്നതിന് മുന്‍പ് സ്വയം എന്ത് ചെയ്‍തു എന്ന് അവനവനോട് ചോദിക്കണമെന്നും നിത്യ മേനോന്‍ പറഞ്ഞു. സിനിമ പ്രമോഷന്‍ എന്നത് താന്‍ ചെയ്യുന്ന ജോലിയുടെ ഭാഗമാണെന്നും നിത്യാ കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക